സുധാകരന് മുന്നിൽ പിണറായി

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കുമ്പോൾ സഭയ്ക്കുള്ളിൽ കൗതുകമാകുക പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞയാണ് . അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി ജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനാവും പ്രോടെം സ്‌പീക്കർ എന്ന നിലയിൽ അന്നു സഭ നിയന്ത്രിക്കുക. ഇതോടെ, ജി.സുധാകരന് മുന്നിൽ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തുമോ ഇല്ലയോ എന്നതാണ് ചർച്ചാകുന്നത്. സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗമെന്ന നിലയിലാണ് പ്രോടെം സ്പീക്കറായി ജി. സുധാകരനെ നിശ്ചയിച്ചത്. മേയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂർണ്ണ ചുമതല ജി. സുധാകരനായിരിക്കും. നിയമപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക്, പിന്നീട് സ്ഥിരം സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *