തിരുവനന്തപുരം: പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ശംസുദ്ദീൻ. താത്കാലിക ബാച്ചും സീറ്റുകളും നേരത്തെ അനുവദിച്ചത് വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് നേരത്തെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യം വന്നാൽ മറ്റു ജില്ലകളിലെ ബാച്ചുകൾ നൽകും. കഴിഞ്ഞ തവണത്തെ രീതി തുടരും. ഇത്തവണ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ചത് സ്ഥിരം ബാച്ച് സംബന്ധിച്ച് തീരുമാനമെടുക്കും. കൂട്ടായ ആലോചനക്ക് ശേഷമാകും തീരുമാനമെടുക്കുക. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും വിദ്യാഭ്യമന്ത്രി പറഞ്ഞു.
Related Posts
കള്ളാടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണം ഏഴായി
കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയില്‍ നിന്നാണ് മൃതദേഹം…
എഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെയാണ് എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായത്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്.…
തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ബബിതയ്ക്ക് ക്യാന്‍സര്‍; കീമോ തെറാപ്പി ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍ കടുവയ്ക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. മാസങ്ങള്‍ മുന്‍പേ രോഗം…
