ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇ.ഡി ഉദ്യോഗസ്ഥന്‍റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

റെ‍യ്ഡ‍ിനെത്തിയ ഇ. ഡി ഉദ്യോ​ഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തിൽ ഇ.ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെയാണ് ആദ്യം കേസിൽ അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *