തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ സി പി ഐ എം നീക്കം അപഹാസ്യമെന്ന് ആർഎംപി. അഴിമതിപ്പണം പറ്റിയ പിണറായി വിജയൻ്റെ മകൾക്കെതിരെ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി പി ഐ എം നേതൃത്വം നാടിന് അപമാനമാണെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടരി എൻ വേണു പറഞ്ഞു . നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ജാള്യത മറച്ചുവെച്ച് കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ പരസ്യമായ ആഹ്വാനമാണ് സിപിഐ എം നേതാക്കളുടേതെന്നും എൻ വേണു അഭിപ്രായപ്പെട്ടു.
ഇ.ഡി ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ പൊലീസ് സി പിഐ എം നേതാക്കളുടെ ഇച്ഛാനുസരണം നോക്കുകുത്തികളായത് ശരിയായ നടപടിയല്ല. കരിമണൽ കർത്തയിൽ നിന്നും മാസപ്പടി വാങ്ങിയ പിണറായി വിജയൻ്റെ മകൾക്കെതിരെയാണ് ഇ ഡി ഉദ്യോഗസ്ഥർ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെളിവ് ശേഖരിക്കാൻ എത്തിയത്. അതിനെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അണിനിരത്തി പ്രതിരോധിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
