നടൻ രാഹുൽ ബാനർജിയുടെ മരണം; ബംഗാൾ സിനിമാ മേഖലയിൽ പ്രതിഷേധം

ബംഗാൾ: നടൻ രാഹുൽ അരുണോദയ് ബാനർജിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി ബംഗാൾ സിനിമ ടെലിവിഷൻ മേഖല. ഒരു ടെലിവിഷൻ ഷൂട്ടിങ്ങിനിടെ നടൻ മുങ്ങിമരിച്ചതിനെ തുടർന്ന് സെറ്റിലെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാൾ മോഷൻ പിക്ചർ ആർട്ടിസ്റ് ഫോറത്തിന്റെ അടിയന്തര യോഗത്തിലാണ് സമരം ആഹ്വാനം ചെയ്തത്. സിനിമാ സെറ്റിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നയിക്കുന്നത്. മാത്രമല്ല അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും സുരക്ഷ ഉറപ്പു വരുത്തിയാൽ മാത്രമേ ചിത്രീകരണം പുനരാരംഭിക്കുകയുള്ളു എന്നും സമരക്കാർ വ്യക്തമാക്കി. ശാന്തിലാൽ മുഖർജി ,ഋതുപർണ സെൻഗുപ്ത, പ്രസൻജിത്ത് ചാറ്റർജി തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. കൂടാതെ ചൊവ്വാഴ്ച രാവിലെ ആരംഭിക്കുന്ന അനിശ്ചിതകാല സമരം സെറ്റിലെ സുരക്ഷ ഏർപ്പെടുത്തുന്ന പക്ഷം മാത്രമേ അവസാനിപ്പിക്കൂ എന്നും സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *