മക്ക നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പദ്ധതിക്ക് തുടക്കം

റിയാദ്: മക്ക നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പദ്ധതിക്ക് തുടക്കമായി. 16.3 ബില്യൺ റിയാലിലധികം മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുക. ഏഴ് പ്രധാന ഡിസ്ട്രിക്റ്റുകളെ കേന്ദ്രീകരിച്ചാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. മക്ക നഗരത്തെയും പരിസര പ്രദേശങ്ങളെയും ആധുനിക നഗരമാക്കി മാറ്റുന്ന വികസന പദ്ധതിക്കാണ് തുടക്കമായത്. മക്ക റോയൽ കമീഷന്റെ നേതൃത്വത്തിലാണ് പദ്ധതി.

16.3 ബില്യൺ സൗദി റിയാലിലധികം മുതൽമുടക്കിലാണ് വികസന പ്രവർത്തനങ്ങൾ. മക്കയുടെ ഹൃദയഭാഗത്തുള്ള ഏഴ് പ്രധാന ഡിസ്ട്രിക്റ്റുകളാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുക. ഖാലിദിയ, കിഴക്കൻ ഹിന്ദാവിയ, തെക്കൻ ഹിന്ദാവിയ, അൽസഹൂർ എന്നീ മേഖലകളിലാണ് വികസന പ്രവർത്തനങ്ങൾ. പ്രമുഖ ദേശീയ കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക. ഇതിനായുള്ള നിർണായക കരാറുകൾ ഉടൻ ഒപ്പുവെക്കും.

Leave a Reply

Your email address will not be published. Required fields are marked *