റിയാദ്: ലഹരിക്കെതിരെ സന്ധിയില്ലാ സമരവുമായി സൗദി അറേബ്യ. ഒരു വർഷത്തിനിടെ രണ്ടരക്കോടിയിലധികം ലഹരിഗുളികകൾ മാത്രം പിടികൂടിയതായാണ് കണക്ക്. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ലഹരിക്കെതിരെ കർശന നിലപാടാണ് സൗദിക്കുള്ളത്. ഒരു വർഷത്തിനിടെ പിടികൂടിയത് 25,112,378 ലഹരിഗുളികകളും 1,098 കിലോഗ്രാം മയക്കുമരുന്നുമാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂൺ 1 മുതൽ ഈ വർഷം മെയ് 31 വരെയുള്ള കാലയളവിലെ മാത്രം കണക്കാണിത്. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. കര, കടൽ, വ്യോമ അതിർത്തികൾ വഴിയായിരുന്നു ഇവ കടത്താൻ ശ്രമിച്ചത്. ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ വിചിത്രവും വൈവിധ്യവുമായ മാർഗങ്ങളാണ് മാഫിയകൾ ഉപയോഗിക്കുന്നത്. യന്ത്രോപകരണങ്ങൾ, വാഹനങ്ങൾ, ചരക്ക് ലോറികൾ അങ്ങനെ തന്ത്രങ്ങൾ തുടങ്ങി വയറിനുള്ളൽ ഒളിപ്പിക്കുന്ന തരത്തിലുള്ള സങ്കീർണ്ണമായ കടത്തുരീതികളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമായി അതോറിറ്റി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. ആധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും സ്വദേശി ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിച്ചുമാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
ലഹരിക്കെതിരെ കർശനനീക്കവുമായി സൗദി കസറ്റംസ്
