നാദിയ: സർക്കാർ ഗസ്റ്റ് ഹൗസിൽ നിന്നും രാത്രി വൈകി തന്നെ പുറത്താക്കാൻ ജില്ലാ ഭരണകൂടം ശ്രമിച്ചുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കൃഷ്ണനഗർ സർക്യൂട്ട് ഹൗസിലെ മുറി ഒഴിയാൻ ആവശ്യപ്പെട്ട് ആദ്യം ഒരു ഫോൺ കോളും തുടർന്ന് പ്രാദേശിക ഭരണകൂടത്തിൽ നിന്ന് എഴുതി തയ്യാറാക്കിയ ഉത്തരവും ലഭിച്ചെന്നാണ് ആരോപണം. സർക്യൂട്ട് ഹൗസിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം “ജയ് ശ്രീറാം” വിളികളുമായി തടിച്ചുകൂടിയിരുന്നതായും മഹുവ മൊയ്ത്ര അവകാശപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈകുന്നേരം 6:30-ഓടെയാണ് മഹുവ മൊയ്ത്ര കൃഷ്ണനഗർ സർക്യൂട്ട് ഹൗസിലെത്തി, സാധാരണ താമസിക്കാറുള്ള മുറിയെടുത്തത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം 9:47-ഓടെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് വിളിച്ച് മുറി ഒഴിയാൻ ആവശ്യപ്പെട്ടെന്നും 10:52-ഓടെ ഒഴിഞ്ഞുപോകാണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചെന്നുമാണ് മഹുവ മൊയ്ത്ര പറയുന്നത്.
ശക്തമായ ഭാഷയിലായിരുന്നു എംപിയുടെ പ്രതികരണം. താൻ ഈ മണ്ഡലത്തിലെ ജനപ്രതിനിധിയാണെന്നും അതിനാൽ ഇവിടെ താമസിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ മണ്ഡലത്തിൽ നിന്ന് അകറ്റിനിർത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.