Category: latest

ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

ലണ്ടൻ: ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ബ്രിട്ടീഷ് എയർവേയ്‌സ് ബോയിംഗ് 777 വിമാനമാണ് തിരിച്ചിറക്കിയത്.പറക്കുന്നതിനിടെ ക്യാബിനിലെ വായുമർദ്ദം പെട്ടെന്ന് കുറഞ്ഞതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മിനിറ്റുകൾക്കകം വിമാനം 9,000 അടി താഴ്ചയിലേക്ക് താഴ്ത്തി പറത്തുകയായിരുന്നു. ലണ്ടനിൽ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12:14ന് പുറപ്പെട്ട ബിഎ295 നമ്പർ വിമാനമാണ് […]
Read more

അന്വേഷണം നടത്തണം; ഇ. എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

പാലക്കാട്: സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് എസ്പിക്കാണ് പരാതി നല്‍കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും യുവതിയുടെ പരാതി പുഴ്ത്തിവെക്കുകയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. യുവതിക്ക് നീതി ലഭിക്കണമെങ്കില്‍ അന്വേഷണം നടത്തണമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു. […]
Read more

എ. പത്മകുമാറിനെതിരെ പാർട്ടിയിൽ കൂടുതല്‍ ന‌ടപടിക്ക് സാധ്യത

പത്തനംതിട്ട: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റില്‍ കൂടുതല്‍ നടപടിക്ക് സാധ്യത. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ പരിഗണിച്ചേക്കും എന്നാണ് വിവരം. പത്മകുമാറിനായി ഒഴിച്ചിട്ട ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പുതിയ ആളെ എടുക്കും. ജില്ലാ കമ്മിറ്റിയില്‍ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തില്‍ അവിടേയും ആളെ എടുക്കാനാണ് സാധ്യത. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം അത്തരം നടപടികളിലേക്ക് പോയാല്‍ മതിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പത്തനംതിട്ട കൂടാതെ കോഴിക്കോടും ഇടുക്കിയിലും […]
Read more

ഇന്ത്യ ഡെവലപ്ഡ് ആയില്ല, സോ ഞാന്‍ അണ്ടര്‍വേള്‍ഡില്‍ ചേര്‍ന്നു’; മാസ് ഡയലോഗുമായി ചെമ്പന്‍ വിനോദ്

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി ‘ഡിസ്‌കോ’യുടെ ടീസര്‍ പുറത്തിറങ്ങി. നടന്‍ ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും ചിന്തോദ്ദീപകവുമായ ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മെക്‌സിക്കാന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടാതെ, കഥാപാത്രങ്ങളുടെ സ്‌റ്റൈലിഷ് ഇന്റര്‍നാഷണല്‍ ലുക്കിലുള്ള അവതരണവും സിനിമയുടെ മേക്കിങ് സ്‌റ്റൈലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മാസ്സ് ലുക്കും ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം […]
Read more

‘ഭർത്താവിന്റെ കാൽ കീഴിലാണ് ഭാര്യയുടെ സ്വർഗം’ വേഷം സിനിമയിലെ ഡയലോഗ് പറയാൻ അന്ന് എതിർപ്പ് പ്രകടിപ്പിച്ചു; ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ എണ്ണമറ്റ നായികമാർക്ക് ശബ്ദം നൽകി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. താൻ ഡബ്ബ് ചെയ്ത ചില സിനിമകളും ഡയലോഗുകളും കേട്ടപ്പോൾ തനിക്ക് തന്നെ ക്രിഞ്ചായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുന്നു. ആര്‍ജെ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. ‘കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ […]
Read more

ഫ്രാൻസിൽ തെരുവിലിറങ്ങി ജെൻ ആൽഫ; 40,000 വിദ്യാർത്ഥികളുടെ റാലി, പൊലീസിനെതിരെ ഗുരുതര ആരോപണം

പാരീസ്: ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു.രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങുന്നത്.പാരീസിൽ മാത്രം ഇന്ന് ഏകദേശം 40,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വൻ റാലിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോൺ, മാഴ്‌സെ ഉൾപ്പെടെ രാജ്യത്തെ പത്ത് പ്രധാന നഗരങ്ങളിലും പ്രതിഷേധ മാർച്ചുകൾ നടക്കും. അതേസമയം, പ്രതിഷേധത്തിനിടെ പൊലീസിന്റെ നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥിയുടെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാർത്ഥിയുടെ തലയിലും കണ്ണീർവാതക […]
Read more

നെല്ല് സംഭരണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി ; ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്ലൈകോയ്ക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ്. ഇതു സംബന്ധിച്ച ശിപാര്‍ശ സപ്ലൈകോ ഭക്ഷ്യവകുപ്പിനു നല്‍കിയിരുന്നു. 2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കേണ്ടതിൻ്റെയും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിൻ്റെയും ആവശ്യകത കണക്കിലെടുത്താണു നടപടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇതോടെ നെല്ല് സംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകള്‍ക്കു വിരാമമാകുമെന്നു മന്ത്രി അറിയിച്ചു. മില്ലുകളുമായുള്ള കരാറുകള്‍ എത്രയും വേഗം […]
Read more

പാക് ക്രിക്കറ്റിൽ വൻ അഴിച്ചുപണി; സൽമാൻ ആഘയ്ക്ക് ക്യാപ്റ്റൻസി നഷ്ടം, ഫർഹാൻ പുതിയ ടി20 നായകൻ

പാകിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും വലിയ മാറ്റങ്ങൾ.ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ഓൾറൗണ്ടർ സൽമാൻ അലി ആഘയെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നീക്കി. ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിന് പിന്നാലെ സൽമാനെ ടി20 ടീമിൽ നിന്നും ഒഴിവാക്കിയതും ശ്രദ്ധേയമാണ്.ഓപ്പണിങ് ബാറ്ററായ സാഹിബ്സാദ ഫർഹാനെയാണ് ഇനി പാകിസ്ഥാന്റെ പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.ഇംഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്കനടപടിയുടെ ഭാഗമായി സൽമാൻ ആഘ ഉൾപ്പെടെ ഏഴ് താരങ്ങളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൽമാനെതിരായ കൂടുതൽ കടുത്ത നടപടി. 2028ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ടുള്ള […]
Read more

ശബരിമലയിൽ ഭക്തർക്ക് ഇനി മുതൽ മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യം കൂടുതൽ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ വരെ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്ത് ഉപയോഗിക്കാനുള്ള ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കി. ഇതുവരെ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. എന്നാൽ എല്ലാ മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരജ്വാല ഉയര്‍ത്തി ഇൻഡ്യ സഖ്യ എംപിമാര്‍. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധവുമായി മുന്‍ നിരയിലുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് – ഇടതുപക്ഷ എംപിമാരും സമരത്തിന്റെ ഭാഗമായി അണി നിരന്നിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി ലോക്‌സഭാ […]
Read more

Recent News