Category: latest

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി അനുവാദം നൽകി

ന്യൂഡൽഹി: ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി അനുവാദം നല്‍കി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റാന്‍ അനുവദിക്കാത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ പുതിയ തീരുമാനം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാനാണ് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ എല്ലാ ചികിത്സാ വിശദാംശങ്ങളും ഉടന്‍ മേദാന്ത ആശുപത്രിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്. സോനം വാങ്ചുകിനെ […]
Read more

ദേശാഭിമാനി ലേഖന വിവാദം: വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ അജയനെ മാറ്റി

തിരുവനന്തപുരം: ദേശാഭിമാനിയിലെ ലേഖന വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ അജയനെ ചുമതലയിൽ നിന്ന് മാറ്റി. ടി ചന്ദ്രമോഹനാണ് ചുമതല. വാരാന്തപ്പതിപ്പ് ഞായറാഴ്ച വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും കളളൻ വിജയൻ എന്ന തലക്കെട്ടിൽ ലേഖനം തയാറാക്കാനിടയായതിലും കെ.ആർഅജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു. പിന്നാലെ ഇന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ അജയന്റെ ഓഫീസ് മുറി പൂട്ടിയിരുന്നു. വിശദീകരണത്തിന് പിന്നാലെ അന്വേഷണം നടത്താനായിരുന്നു തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ ഉപയോഗിച്ച കംപ്യൂട്ടർ പരിശോധിക്കേണ്ടതുണ്ട്. […]
Read more

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി

‌‌‌‌കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ടവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മമത, പാർട്ടി വിട്ടവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി. ബിജെപിക്കെതിരെ പോരാടാൻ ബംഗാളിൽ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു. തനിക്ക് […]
Read more

വി.എസിന്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി തോമസ് ഐസക്

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം തോമസ് ഐസക്. വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി. എസിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വി എസിൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നും വി.എസ് അനുസ്‌മരണത്തിൽ ഐസക് പറഞ്ഞു. ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ട്. സർക്കാരിനെതിരായ വോട്ടുകൾ നമുക്കനുകൂലമാക്കി മാറ്റണം എന്നും […]
Read more

വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ തുറങ്കലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി പറഞ്ഞു. ശക്തമായ നടപടി വേണമെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി ആവശ്യം ഉയരുന്നതിൽ മോദി പ്രതികരിച്ചില്ലെന്നാണ് വിവരം. അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം. ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് […]
Read more

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനയുണ്ടാവുന്നത്. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 13,220 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 560 രൂപയുടെ ഉയര്‍ച്ചയുണ്ടായി. പവന്റെ വില 1,05,760 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,042 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 4,04 7.40 ഡോളറായാണ് വില […]
Read more

വീണ്ടും ഷിഗെല്ല; വയനാട്ടിൽ കോളേജ് വിദ്യാർത്ഥിക്ക് രോഗം

വയനാട്: വയനാട്ടില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ഥികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ഷിഗെല്ല ബാധയെ തുടർന്ന് ജില്ല പൂർണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.
Read more

പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് എം.ബി രാജേഷ്; വിമർശനവുമായി മന്ത്രി എ.പി അനിൽകുമാർ

മലപ്പുറം: മുൻ മന്ത്രി എം.ബി രാജേഷിന് എതിരെ വിമർശനവുമായി മന്ത്രി എ. പി അനിൽകുമാർ. എം.ബി രാജേഷ് മന്ത്രിയായിരുന്ന സമയത്ത് പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നുമാണ് എ. പി അനിൽകുമാറിന്റെ വിമർശനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്. എന്നാൽ, അത് കൊടുത്തില്ല. ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണ്. എന്നിട്ടാണ് എം. ബി രാജേഷ് […]
Read more

മന്ത്രിയായതിന് ശേഷം ലീ​ഗിനെ അവ​ഗണിക്കുന്നു; മന്ത്രി എ.പി അനില്‍ കുമാറിനെതിരെ വിമര്‍ശനം

മലപ്പുറം: റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വണ്ടൂര്‍ മണ്ഡലം മുസ്‌ലിം കമ്മറ്റി. അനില്‍ കുമാറിനെ വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്തത് മുസ്‌ലിം ലീഗാണെന്നും എന്നാല്‍ മന്ത്രിയായതോടെ ലീഗിനെ അവഗണിക്കുന്നുവെന്നുമാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള എ.പി അനില്‍ കുമാറും തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയായതിന് ശേഷമുള്ള എ.പി അനില്‍ കുമാറും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ടെന്നാണ് ആക്ഷേപം. മന്ത്രിയായതിന് ശേഷം […]
Read more

ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണ് വി.എസ്; അനുസ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ് എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ലെന്നും, മറിച്ച് അത് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തി നിർത്തുന്ന ഒരു വലിയ ഊർജ്ജമായി സഖാവിന്റെ സ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ […]
Read more

Recent News