Category: latest

അനുനയിപ്പിക്കാനുള്ള നീക്കം; ലത്തീന്‍ സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി സഭാ ആസ്ഥാനത്തെത്തി ഫിഷറീസ് മന്ത്രി വി. ഇ അബ്ദുള്‍ ഗഫൂര്‍. സ്വാഭാവിക സന്ദര്‍ശനമാണ് നടന്നതെന്നും എല്ലാ കാര്യങ്ങളും സംസാരിച്ചെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സൗഹൃദം പങ്കിട്ടെന്നും എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്നോട് പരിഭവം പറഞ്ഞില്ല. സന്തോഷം ആണ് അറിയിച്ചത്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. ആ കാര്യം ഇവിടെ അറിയിച്ചിട്ടുണ്ട്. സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും. യുഡിഎഫ് പ്രകടനപത്രികയില്‍ […]
Read more

പാരിയത്ത് കാവിലെ ‘പുതുയുഗപ്പിറവി’ യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ ; വിമർശിച്ച് എം ബി രാജേഷ്

എറണാകുളം: എറണാകുളം മലയിടം തുരുത്തിലെ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം ബി രാജേഷ്. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പൊലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. സത്വവാദികളും ജമാ അത്ത് ഇസ്ലാമിയും എവിടെയാണ്? ജമാ അത്ത് തലവൻ വിഷയത്തിൽ പ്രതികരിച്ചോയെന്നും അദ്ദേഹം ചോദ്യമുയർത്തി. പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് […]
Read more

നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി സംസ്ഥാന ബിജെപിയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് സംസ്ഥാന ബിജെപിയില്‍ തര്‍ക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി. മുരളീധരന്‍ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവാകും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. ഒടുവിൽ തീരുമാനം […]
Read more

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോഴഞ്ചേരി: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടർന്ന് വയോധികയുടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായി പരാതി. ഒരു വർഷം മുൻപ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ അറുപത്തെട്ടുകാരി വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. കുത്തിവെയ്പ് എടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായും വത്സല ആരോപിക്കുന്നു. ശരീരത്തിനുള്ളിൽ കുടുങ്ങിയ ഭാഗം നീക്കാൻ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേരിട്ട് ഇടപെടുമെന്നും […]
Read more

ഗവർണറുമായുള്ളത് കുടുംബ പ്രശ്‌നമല്ല, റോജി എം ജോണിനെതിരെ പി എസ് സഞ്ജീവ്

കണ്ണൂര്‍: ഗവര്‍ണറുമായി പോരിനില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പരാമര്‍ശത്തില്‍ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഗവര്‍ണറുമായുള്ളത് വഴി തര്‍ക്കമോ കുടുംബ പ്രശ്‌നമോ സ്വത്ത് തര്‍ക്കമോ അല്ലെന്ന് സഞ്ജീവ് പറഞ്ഞു. ആര്‍എസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിനെതിരെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്നും ആ നിലപാടില്‍ നിന്ന് കേരളത്തിലെ ഇപ്പോഴുള്ള ഗവര്‍ണര്‍ പിന്നോട്ടു പോയിട്ടില്ലെന്നും ഓര്‍മ്മിപ്പിക്കട്ടെയെന്ന് പി എസ് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കേരളത്തിലെ സര്‍വകലാശാലകള്‍ […]
Read more

NCP സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം

കൊച്ചി: എൻ‌സിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ ഗ്രൂപ്പ് യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് കലൂർ റിന്യൂവൽ സെന്ററിലാണ് ചാക്കോ അനുകൂലികളുടെ യോഗം. പി.സി.ചാക്കോ തന്നെ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. നാളെ എ.കെ.ശശീന്ദ്രൻ പക്ഷം കോഴിക്കോട്ടും യോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ‘സംപൂജ്യരായി’പ്പോയ മറ്റ് ഘടകകക്ഷികളുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് നീക്കം. അതേസമയം ഗ്രൂപ്പ് യോഗം താൻ വിളിച്ചിട്ടില്ലെന്ന് എകെ […]
Read more

‘ദൃശ്യം 3’ കണ്ട് കരയുന്ന മോഹന്‍ലാല്‍; വൈറല്‍ വീഡിയോ

കൊച്ചി : ജോര്‍ജുകുട്ടി എന്ന പേരില്‍ മലയാള സിനിമയില്‍ പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ പേര് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സിനിമാപ്രേമിയുടെ മനസില്‍ ആദ്യമെത്തുന്ന മുഖം മോഹന്‍ലാലിന്‍റേത് ആയിരിക്കും. ജീത്തു ജോസഫിന്‍റെ ദൃശ്യം ഫ്രാഞ്ചൈസി പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളമാണ്. ദൃശ്യം ആദ്യ ഭാഗം പുറത്തെത്തി 13 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം എത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം ആദ്യ […]
Read more

കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ കയറിയ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്‍റെ വീട്ടിലെ താറാവുകൂട്ടിൽ നിന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ താറാവുകളെ തുറന്നുവിട്ട് തീറ്റ കൊടുക്കുമ്പോൾ കൂട്ടിനുള്ളിൽ അനക്കവും ചീറ്റലും കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്റിയറെ വിവരമറിയിച്ചു. ചുനക്കരയിൽ നിന്നെത്തിയ സർപ്പ വോളന്റിയർ ഹരിലാൽ ആണ് പാമ്പിനെ പിടികൂടിയത്. കോന്നിയിൽ കഴിഞ്ഞ ദിവസം കാറിന്‍റെ ബോണറ്റിന് മുകളിലും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. കോന്നി […]
Read more

കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് സുപ്രധാന നിർദേശങ്ങളുമായി മോദി

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുനേരിടുന്നതിനായി ഭരണപരമായ കാര്യങ്ങളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശമെന്നാണ് റിപ്പോർട്ട്. സർക്കാർ ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ചുവപ്പുനാടകൾ ഇല്ലാതെ നടപടികൾ […]
Read more

ഭക്ഷ്യസുരക്ഷയും വ്യാപാരബന്ധവും ശക്തമാക്കാൻ ബഹ്‌റൈൻ

മനാമ: ബഹ്‌റൈന്റെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിനും ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമായി തായ്‌ലൻഡുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിന്റെ ഭാഗമായി തായ് തലസ്ഥാനമായ ബാങ്കോക്കിൽ വിവിധ ഉദ്യോഗസ്ഥരുമായും വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗം ഖാലിദ് അൽ അമീൻ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കായി പുതിയ വിപണികൾ തുറക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഏഷ്യൻ തലത്തിൽ ഹലാൽ വ്യവസായത്തിലും ഉൽപ്പന്ന മേഖലയിലും ബഹ്റൈന് സ്ഥിരം പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകളും സന്ദർശനത്തിൽ നടക്കും. ഇതിനായി […]
Read more

Recent News