Category: latest

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു. തുടർന്ന് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചിട്ടുണ്ട്. യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പസിലെ നിരവധി കുട്ടികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ജാ​ഗ്രത നിർദേശം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇതോടുകൂടി സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലേക്ക് […]
Read more

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; ഏഴ് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് വീണ് അപകടം. ഡല്‍ഹിയിലെ സീമാപുരിയിലാണ് ഇന്ന് വൈകിട്ട് നാല് നില കെട്ടിടത്തിന്റെ മുന്‍ഭാഗം ഇടിഞ്ഞുവീണത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വൈകിട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. നാല് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടത്തിനുള്ളില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായി തിരച്ചില്‍ തുടരുകയാണ്. കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് സീമാപുരി ഗോള്‍ ചക്കര്‍, […]
Read more

ഹർമന്റെ രാജിക്ക് പിന്നിൽ സ്മൃതി ?

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ നേതൃമാറ്റത്തിനd പിന്നാലെ ഡ്രസ്സിങ് റൂമിലെ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ബിസിസിഐ റിവ്യൂ യോഗത്തിന് ശേഷമായിരുന്നു ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റിലെയും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഹെഡ് കോച്ച് അമോൽ മജുംദാറും പങ്കെടുത്ത യോഗത്തിൽ ഒരു ഫോർമാറ്റിൽ ക്യാപ്റ്റനായി തുടരാൻ ബിസിസിഐ ഹർമൻപ്രീതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഹർമൻ നിരസിക്കുകയായിരുന്നു എന്നാണ് വിവരം. ടീമിൽ നേതൃമാറ്റം അനിവാര്യമാണെന്ന് യോഗത്തിൽ ബിസിസിഐ വ്യക്തമാക്കിയതോടെ ഹർമൻപ്രീത് സ്വയം രാജിവെക്കുകയായിരുന്നു. ഇതോടെ […]
Read more

ടി 20 ക്രിക്കറ്റിൽ പുതിയ റെക്കോർഡുമായി ശ്രേയസ് അയ്യർ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി 20 മത്സരത്തിൽ സെഞ്ച്വറിയുമായി റെക്കോർഡിട്ട് ശ്രേയസ് അയ്യർ. വെറും 42 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 10 ഫോറുകളും 6 സിക്‌സുകളും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ തകര്‍പ്പന്‍ പ്രകടനം.ഈ പ്രകടനത്തിലൂടെ ഒരു റെക്കോര്‍ഡും താരം സ്വന്തമാക്കി. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം ശ്രേയസ് സ്വന്തമാക്കി. വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് (2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 94 റണ്‍സ്) ശ്രേയസ് അയ്യര്‍ […]
Read more

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചതാണ് ഈ മൊബൈൽഫോണുകൾ. കെഎസ്ആർടിസി വാടകക്ക് എടുത്ത ട്രക്കിലാണ് ഫോണുകൾ ആലുവയിലേക്ക് കയറ്റി അയച്ചത്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്.
Read more

ബെംഗളൂരുവിൽ സിജെപിയുടെ ‘ജനാധിപത്യ കോടതി’ നാളെ

ബെംഗളൂരു: തീവ്ര വോട്ടർപട്ടിക പരിഷ്കരണം, ബംഗളൂരുവിൽ സിജെപിയുടെ ‘ജനാധിപത്യ കോടതി’ നാളെ. രാവിലെ പത്തരയ്ക്ക് ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുക. പ്രതിഷേധത്തിലേക്ക് നടൻ പ്രകാശ് രാജ് ജനങ്ങളെ ക്ഷണിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് ആഹ്വാനം. പ്രതിഷേധത്തിൽ അഭിജീത്ത് ദീപ്കെ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് സൂചന. സി.ജെ.പി വക്താവ് സൗരവ് ദാസ് തുടങ്ങിയവരും വിവിധ യൂത്ത്, സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും പ്രക്ഷോഭത്തിൽ അണിനിരക്കും. കർണാടകയിലെ വിവിധ സിവിൽ സൊസൈറ്റി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് എസ്.ഐ.ആർ നടപടികൾക്കെതിരെ പീപ്പിൾസ് ട്രിബ്യൂണൽ സംഘടിപ്പിക്കുന്നത്. അനധികൃതമായി […]
Read more

ഡൽഹിയിലെ പ്രതിഷേധത്തിൽ രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, മുഖ്യമന്ത്രിയും സമരഭൂമിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ബലംപ്രയോ​ഗിച്ചു കൊണ്ടാണ് ഇരുവരേയും വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോ​ഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ​ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. നിലവിൽ ഇരുവരേയും കസ്റ്റിഡിയിലെടുത്ത ബസ്സിനു മുകളിൽ പ്രവർത്തകർ കയറി നിൽക്കുകയാണ്. നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. തന്നെ ക്രൂരമായി […]
Read more

പൊന്നാനിയിൽ മൂന്ന് ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. വെളിയങ്കോട് പഴയകടവ് സ്വദേശി ഷാഫി കെ.വി., പൊന്നാനി അഴീക്കൽ സ്വദേശി അൻസാർ എ.പി., പൊന്നാനി മരക്കടവ് സ്വദേശി സക്കീർ പി. എന്നിവർക്കെതിരെയാണ് നടപടി. മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കാപ്പ നിയമപ്രകാരം നടപടി നേരിട്ട മൂന്ന് പേർക്കും മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read more

ദേശീയപാത 66 നാട്ടികയിൽ ഇനി ടോൾ നൽകണം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും സിപിഎമ്മും

തൃശൂർ: പ്രദേശവാസികളിൽ നിന്നും യാത്രക്കാരിൽ നിന്നും ശക്തമായ എതിർപ്പ് തുടരുന്നതിനിടെ ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിവ് നാളെ (ഒക്ടോബർ 8) മുതൽ ആരംഭിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). കൊടുങ്ങല്ലൂരിനും കപ്പിരിക്കാടിനും ഇടയിലുള്ള നാട്ടികയിലാണ് വ്യാഴാഴ്ച മുതൽ ടോൾ പിരിവ് തുടങ്ങുന്നത്. ടോൾ പ്ലാസയിലെ നിരക്ക് സംബന്ധിച്ച വിവരങ്ങൾ എൻഎച്ച്എഐ പുറത്തുവിട്ടു. കാറുകൾ, ജീപ്പുകൾ, മറ്റ് ചെറിയ വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 180 രൂപയുമാണ് […]
Read more

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് നഷ്ടം 330 കോടി ഡോളർ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടമുണ്ടായതായി യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട്. ഇറാനെതിരേയുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ അമേരിക്കൻ സൈന്യത്തിന് ഏകദേശം 330 കോടി ഡോളർ സാമ്പത്തിക നഷ്ടമുണ്ടായതായാണ് പറയുന്നത്. അമേരിക്കയുടെ 81 വിമാനങ്ങൾക്കും ഡ്രോണുകൾക്കും നാശനഷ്ടമുണ്ടാകുകയോ തകരുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. 12 F-15E വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഓരോന്നിനും 30 ദശലക്ഷം ഡോളറിലധികം വിലയുള്ള വിമാനമാണ് F15. 3 വിമാനങ്ങൾ മാർച്ച് 2-ന് കുവൈത്തിന് മുകളിൽ അബദ്ധത്തിലുണ്ടായ വെടിവെപ്പിലാണ് […]
Read more

Recent News