Category: NEWS

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: 2019-ലെ പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2019-ലെ പുല്‍വാമ ആക്രമണത്തില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി […]
Read more

ഉഷ്ണതരം​ഗത്തിന് ശമനം; ഉത്തരേന്ത്യയിൽ മഴയെത്തുന്നു

ഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം […]
Read more

13-ാം നമ്പർ കാർ ഇനി കെ.എം.ഷാജിക്ക് സ്വന്തം

തിരുവനന്തപുരം: 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. ഇതോടെ ഷാജിക്ക് നേരത്തെ നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. എന്നാൽ, ഒമ്പതാം നമ്പർ കാർ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരുന്നത്. 13-ാം നമ്പറിനെ ചൊല്ലി അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം ചിലർക്കിടയിലുണ്ട്. തിങ്കളാഴ്ച പുതിയ […]
Read more

അമിത് ഷാ പറഞ്ഞത് നടന്നു

ബംഗാൾ: മമതയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ആ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരിക്കുകയാണ് സുവേന്ദു അധികാരി. കൊൽക്കത്തയിലെ ഭവാനിപ്പുർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തുക മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള ഫലങ്ങൾ അനുസരിച്ച് അവർ താമസിക്കുന്ന വാർഡിൽ പോലും അവരെക്കാൾ വോട്ട് നേടുകയും ചെയ്തു. ഭവാനിപ്പുരിലെ സുവേന്ദു അധികാരിയുടെ വിജയത്തിന്റെ വ്യാപ്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അടിവരയിടുന്നു. മണ്ഡലത്തിലെ 267 ബൂത്തുകളിൽ […]
Read more

ജി സുധാകരന് കൈ കൊടുത്ത് പിണറായി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ. സ​ഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പ്രോ ടേം സ്പീക്കർ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് അഭിവാദ്യം ചെയിതു. ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്ത്, തോളിൽ തട്ടി അഭിവാദ്യം ചെയ്യുന്നുണ്ട്. 19240 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ ധർമടത്ത് നിന്ന് വിജയിച്ചത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജി സുധാകരന്റെ കൂറുമാറ്റത്തെ […]
Read more

34 ചോദ്യങ്ങള്‍; പരാജയം വിലയിരുത്താൻ ചോദ്യാവലിയുമായി സിപിഐഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചോദ്യാവലിയുമായി സിപിഐഎം. തോല്‍ക്കാന്‍ കാരണമായ വിഷയങ്ങള്‍ തേടുന്ന 34 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏരിയാ കമ്മിറ്റികള്‍ക്കാണ് ചോദ്യാവലി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പ്രലപ്രദമായി നടന്നോ, ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ?, ലോക്‌സഭാ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എത്ര വോട്ട് കിട്ടി? ബിജെപി വോട്ടുകള്‍ എത്ര? സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം വിളിച്ചോ? യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ […]
Read more

അവസാന ലീഗ് മത്സരത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിം​ഗ്സ്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസണിലെ അവസാന ലീ​ഗ് മത്സരത്തിനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ന് ജയിച്ചാല്‍ സിഎസ്‌കെയ്‌ക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ നിലനിര്‍ത്താം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം എം. എസ് ധോണി ഇന്നെങ്കിലും കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ വിരലിന് പരിക്കേറ്റ ധോണി റാഞ്ചിയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് അഞ്ച് […]
Read more

നീറ്റ് ചോദ്യപേപ്പർ ചർച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്. കേസില്‍, മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ ഡോക്ടര്‍ മനോജ് ഷിരോളെയെ സിബിഐ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ചോദ്യപേപ്പര്‍ വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്നാണ് സംശയം. കഴിഞ്ഞ ദിവസം മനോജ് ഷിരോളെയുടെ ക്ലിനിക്കിലും വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നീറ്റ് വിഷയം ചര്‍ച്ച ചെയ്യും. കെ രാധാകൃഷ്ണന്‍ കമ്മിറ്റി […]
Read more

പാലക്കാട് 12 വയസ്സുകാരന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരന്‍ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് പ്രദോഷിനെ കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. (ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)
Read more

പാലക്കാട് എക്സൈസിൽ 59 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പാലക്കാട്: പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെമാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലംമാറ്റ നടപടിയെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചവരെ ഉൾപ്പെടെയാണ് വീണ്ടും സ്ഥലംമാറ്റിയത്. കേരള എക്സൈസ് സ്റ്റാഫ് […]
Read more

Recent News