ശബരിമലയ്ക്കായി കെഎസ്ആർടിസി റെഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് സന്തോഷവാർത്ത, മണ്ഡലകാലത്തും മകരവിളക്ക് മഹോത്സവത്തിലും യാത്ര സുഗമമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി KSRTC. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് സമയത്ത് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകളും ഏർപ്പെടുത്തും. നിലയ്ക്കൽ, പമ്പ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട തുടങ്ങി വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രത്യേക സർവീസുകളുണ്ടാകും. രണ്ട് ഘട്ടങ്ങളിലായി 1,456 ജീവനക്കാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. തീർഥാടകർക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യവും ബജറ്റ് ടൂറിസം സെൽ വഴി പ്രത്യേക ചാർട്ടേഡ് സർവീസുകളും ഒരുക്കുന്നുണ്ട്.

പമ്പയിലും നിലയ്ക്കലിലും പാർക്കിങ്, വിശ്രമസൗകര്യങ്ങൾ, തിരക്ക് നിയന്ത്രണം എന്നിവയും മെച്ചപ്പെടുത്തും. ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകും. ഭക്തരുടെ യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കുകയാണ് ലക്ഷ്യം. തിരക്ക് കൂടുന്ന സമയങ്ങളിൽ അധിക ബസുകളും ട്രിപ്പുകളും ക്രമീകരിക്കും. തീർഥാടകർക്ക് പരാതികളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും കെഎസ്ആർടിസി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ശബരിമല സീസണിൽ യാത്രാപ്രശ്നങ്ങൾ കുറയ്ക്കാൻ ഈ മുന്നൊരുക്കങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News