മലയാള സിനിമാപ്രേമികൾ കാത്തിരിക്കുന്ന പുതിയ ചിത്രം ‘ഭൗമ’യിൽ മാസ്സ് ലുക്കിൽ എത്തുകയാണ് സാഗർ സൂര്യ. ചിത്രത്തിൽ ജേക്കബ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറയുന്ന സാഗറിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീതും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നു. രേവതി ശർമ്മ, അതിഥി ബാലൻ, ലെന, ജാഫർ ഇടുക്കി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ‘ഭൗമ’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയ ചിത്രം, പുതിയ ക്യാരക്ടർ പോസ്റ്ററിലൂടെയും ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുകയാണ്. സാഗർ സൂര്യയുടെ ജേക്കബ് കഥാപാത്രം എങ്ങനെയായിരിക്കുമെന്നറിയാൻ കാത്തിരിക്കാം. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയവും ശ്രദ്ധേയമായ താരനിരയും പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ സിനിമ ബിഗ് സ്ക്രീനിൽ എന്ത് വിസ്മയമാണ് ഒരുക്കുകയെന്ന് കണ്ടറിയാം. ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തും.



