കണ്ണൂരിൽ പരീക്ഷ എഴുതാന്‍ പോയ വിദ്യാർഥി വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയില്‍ ആല്‍ബിന്‍ ടി. വിത്സനാ (19) ണ് മരിച്ചത്. പൈസക്കരി ദേവമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ഥിയാണ് ആല്‍ബിന്‍.

ഇന്ന് രാവിലെ പത്തോടെ ബൈക്കില്‍ കോളജിലേക്ക് വരുമ്പോള്‍ ടോറസ് ലോറിയുടെ അടിയില്‍പെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പയ്യാവൂര്‍ പൊലീസും ഇരിട്ടി ഫയര്‍ ഫോഴ്‌സും സംഭവ. സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊന്മല തട്ടുകുന്നില്‍ താമസിക്കുന്ന തേവാരിയില്‍ (തോമസ്) വില്‍സണ്‍ അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആല്‍ബിന്‍ സഹോദരന്‍: എബിന്‍ (ഡിഗ്രി വിദ്യാര്‍ഥി ദേവമാതാ കോളജ് പൈസക്കരി.

Leave a Reply

Your email address will not be published. Required fields are marked *