Tag: Construction

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ​ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം ഉണ്ടായത്. ​ പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഭാസ്‌കരനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News