Tag: Excise

സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 45 കുപ്പി മദ്യം; അതിർത്തി കടത്തിയതെന്ന് എക്സൈസ്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ നിന്ന് 45 കുപ്പി തമിഴ്നാട് മദ്യം എക്സൈസ് സംഘം പിടികൂടി. വിൽപ്പനയ്ക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന മദ്യമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.കോട്ടത്തറ യു.പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. എക്സൈസ് പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കടത്തിക്കൊണ്ടുവന്നവർ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം. അഗളി റേഞ്ച് എക്സൈസ് സംഘം ഇന്നലെ രാത്രിയാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇന്നത്തെ ഡ്രൈ ഡേ മുന്നിൽ കണ്ടാണ് മദ്യം […]
Read more

പാലക്കാട് എക്സൈസിൽ 59 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പാലക്കാട്: പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെമാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലംമാറ്റ നടപടിയെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചവരെ ഉൾപ്പെടെയാണ് വീണ്ടും സ്ഥലംമാറ്റിയത്. കേരള എക്സൈസ് സ്റ്റാഫ് […]
Read more

Recent News