ഫോർട്ട് കൊച്ചി ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗ് മോഷ്ടിച്ച കേസ്: പ്രതി പോലീസ് പിടിയിൽ
കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ മൊബൈൽ ഫോണും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ വീട്ടിൽ മനോജ് (ആന്റണിയുടെ മകൻ) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികൾ ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി ഇവരുടെ ഹാൻഡ് ബാഗ് തട്ടിയെടുത്തത്. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടു. ഒറിജിനൽ പാസ്‌പോർട്ട്, […]
Read more

