Tag: fund

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ […]
Read more

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ബാക്കിയുള്ളത് 12 കോടിയിലേറെ രൂപ

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി സംഭാവന ലഭിച്ചതിൽ ബാക്കിയുള്ളത് പന്ത്രണ്ട് കോടിയിലേറെ രൂപയെന്ന് കണക്ക്. അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്. ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. […]
Read more

‘ലഭിച്ചത് പിഎംശ്രീ ഫണ്ടല്ല, എസ്എസ്‌കെ ഫണ്ട്’; മന്ത്രി എന്‍. ഷംസുദ്ദീന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പിഎംശ്രീ ഫണ്ടല്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. എസ്എസ്‌കെ ഫണ്ടാണ് ലഭിച്ചതെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞു. 99 കോടി രൂപ ലഭിച്ചത് എസ്എസ്‌കെ ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് അര്‍ഹതപ്പെട്ട 1151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല, കേന്ദ്രസര്‍ക്കാരിനാണ് പിന്മാറാനുള്ള അവകാശം. പദ്ധതിയില്‍ 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് ഫണ്ട് നല്‍കുന്നതെന്നും […]
Read more

Recent News