വിദ്യാർത്ഥികളോട് ‘ജി.ഡി. നായിഡു’ കാണാൻ ആവശ്യപ്പെട്ട് തമിഴ്നാട് സ്പീക്കർ
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ‘ജി.ഡി. നായിഡു’ കാണാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ. ‘ജി.ഡി.എൻ’ കണ്ടതിനുശേഷം, ചിത്രം ‘കാലഘട്ടത്തിന്റെ ആവശ്യം’ ആണെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിലുടനീളമുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ഈ ചിത്രം കാണണമെന്നും നായിഡുവിന്റെ ശ്രദ്ധേയമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും പറഞ്ഞു. ചിത്രം തന്നെ വല്ലാതെ സ്പർശിച്ചുവെന്ന് പറഞ്ഞ ജെ.സി.ഡി. പ്രഭാകർ, ചിത്രത്തിലെ അഭിനേതാക്കളേയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. ചിത്രം നൽകുന്ന സന്ദേശത്തെക്കുറിച്ച് സംസാരിക്കവേ, ഇന്നത്തെ യുവതലമുറയിൽ […]
Read more

