അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിടവാങ്ങുന്ന അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബായ എഫ്.സി ബാഴ്സലോണ. അര്‍ജന്റീന ദേശീയ ടീമിനായി മെസ്സി നല്കിയ സമാനതകളില്ലാത്ത സംഭാവനകളെയും നേട്ടങ്ങളെയും ബാഴ്സലോണ വാനോളം പുകഴ്ത്തി. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലില്‍ ബെനിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി 3-0 ന്റെ മികച്ച വിജയത്തോടെയാണ് മെസ്സി അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞത്. മെസ്സിയുടെ ശ്രദ്ധേയമായ അന്താരാഷ്ട്ര കരിയറിനെ സ്മരിച്ച ബാഴ്സലോണ, 2008-ലെ […]
Tag: Global
ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ ആക്രമണത്തിൽ 11 ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന പനാമ പതാകയിലുള്ള വാണിജ്യ കപ്പൽ MT On Peace ന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലിൽ ഒരു പ്രൊജക്ടൈൽ പതിച്ചതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണ്. ആക്രമണത്തിൽ പരിക്കേറ്റ 12 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റ നാവികരെ രക്ഷപ്പെടുത്തിയതിനും ചികിത്സ […]
യെമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം
ഹൂതികളുടെ ശക്തികേന്ദ്രമായ തായിസിലെ സുപ്രധാന മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തെന്ന അവകാശവാദവുമായി യെമന്‍ സൈന്യം . സൗദിക്കുനേരെ മിസൈല്‍ ഭീഷണി ഉയര്‍ത്തുന്നത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ സനാ, സാദാ, അമരാന്‍ പോലുള്ള ഗവര്ണറ്റുകളാണെന്നാണ് സൗദി ചൂണ്ടിക്കാട്ടുന്നത്. യെമന്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നതും ഈ മേഖലകളാണെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. ബാബ് അല്‍-മന്ദെബിന് കിഴക്കുള്ള പ്രദേശങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും മലനിരകളും പിടിച്ചെടുക്കാനുള്ള തീവ്രമായ പോരാട്ടമാണ് ഹൂതികളും യെമന്‍ സൈന്യവും നടത്തുന്നത്. തായിസിന്റെ തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ ഭാഗം പിടിച്ചെടുക്കുകയാണ് ഇരു വിഭാഗവും […]
വാട്സാപ്പിൽ ഇനി ‘റെസ്ട്രിക്ടഡ് ചാറ്റ് ’; സ്വകാര്യ ചാറ്റുകൾക്ക് കൂടുതൽ നിയന്ത്രണം
സ്വകാര്യ സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ‘റെസ്ട്രിക്ടഡ് ചാറ്റ് ’ ഫീച്ചർ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കായി വാട്സാപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് , ഐ ഓ സ് പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമാകുന്നത്. ഒരു ചാറ്റ് റെസ്ട്രിക്ടഡ് ചാറ്റ് ആക്കിയാൽ, അതിലെ മീഡിയ ഫോണിന്റെ ഗാലറിയിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നത് തടയും. ചാറ്റ് എക്സ്പോർട്ട് ചെയ്യാനും ആ സംഭാഷണത്തിൽ മെറ്റാ എ ഐ ഉപയോഗിക്കാനും കഴിയില്ല. ഏറ്റവും ശ്രദ്ധേയമായ മാറ്റം, റെസ്ട്രിക്ടഡ് ചാറ്റ് ലിങ്ക് ചെയ്ത ഡിവൈസുകളിൽ […]
ചന്ദ്രനിൽ ആണവ റിയാക്ടറിനായി അമേരിക്ക-ചൈന-റഷ്യ പോര്
ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതികളുമായി അമേരിക്കയും ചൈനയും റഷ്യയും മുന്നോട്ട്. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരം ബേസുകൾ സ്ഥാപിക്കാനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്താനും ആവശ്യമായ തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യം. 2030ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനാണ് നാസയുടെ ലക്ഷ്യം. അമേരിക്കൻ ഊർജവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. സൂര്യപ്രകാശമില്ലാത്ത ദീർഘമായ ചാന്ദ്ര രാത്രികളിലും വൈദ്യുതി ലഭ്യമാക്കാൻ ആണവോർജം സഹായിക്കും. അതേസമയം, ചൈനയും റഷ്യയും സംയുക്തമായി 2036ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. റഷ്യ വികസിപ്പിക്കുന്ന ‘സെലീന’ […]
അമേരിക്കയുടെ ശ്രമം ഒറ്റപ്പെട്ട ആഗോള ശക്തിയാകാൻ, ചൈനയുമായി നടക്കുന്നത് ശക്തമായ മത്സരം- ജയ്ശങ്കർ
മാറിവരുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയുടെ വിദേശനയത്തിലെ മാറ്റവും ചൈനയുടെ ഉയർച്ചയും ലോകശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്സ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക സ്വയം കൂടുതൽ ഒറ്റപ്പെട്ട ശക്തിയായി മാറിയിരിക്കുകയാണെന്നും ചൈനയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ച ആഗോള സ്വാധീനം വർധിപ്പിച്ചിരിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. അമേരിക്കയുടെ ഇപ്പോഴത്തെ സമീപനം മറ്റാരും അടിച്ചേൽപ്പിച്ചതല്ലെന്നും രാജ്യം സ്വയം തിരഞ്ഞെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ഉൽപ്പാദനത്തിന്റെ വലിയൊരു പങ്ക് ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്ന […]
എഐ ഇനി പഴങ്കഥ ; പെരുമാറ്റത്തിൽ ട്രംപിന് പിന്നാലെ മാസ്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന AI-യെ ‘Super Intelligence’ അഥവാ ‘SI’ എന്ന് പുനർനാമകരണം ചെയ്യാനുള്ള അമേരിക്കൻ നീക്കം സാങ്കേതികലോകത്ത് ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സർക്കാർ രേഖകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘AI’ എന്നതിന് പകരം ‘SI’ ഉപയോഗിക്കാൻ നിർദേശം നൽകിയതോടെയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമായത്. വൈറ്റ് ഹൗസിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ […]
ഓപ്പൺഎഐ സേഫ്റ്റി ടീമിലെ ഡേവിഡ് റോബിൻസൺ രാജിവച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സുരക്ഷാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ഡേവിഡ് റോബിൻസൺ ഓപ്പൺഎഐയിൽ നിന്ന് രാജിവച്ചു. ഏകദേശം മൂന്നര വർഷം കമ്പനിയിൽ പ്രവർത്തിച്ച അദ്ദേഹം, ഓപ്പൺഎഐയുടെ AI വികസനത്തിലെ വേഗതയും സുരക്ഷാ സമീപനവും സംബന്ധിച്ച് ഗുരുതര ആശങ്കകൾ ഉന്നയിച്ചാണ് രാജിക്ക് പിന്നാലെ പരസ്യമായി രംഗത്തെത്തിയത്. റോബിൻസൺ ഓപ്പൺഎഐയുടെ പ്രധാന മോഡൽ റിലീസുകൾക്കൊപ്പമുള്ള സേഫ്റ്റി റിപ്പോർട്ടുകളുടെ തയ്യാറാക്കലിന് നേതൃത്വം നൽകിയ വ്യക്തിയാണ്. കമ്പനിയുടെ Preparedness Framework തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൂടാതെ 12 ഫ്രോണ്ടിയർ മോഡൽ ലോഞ്ചുകളുമായി […]
ഫ്ലൈദുബായ് വിമാനത്തിൽ വൻ ആശങ്ക; പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമമെന്ന് ആരോപണം
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ചതിനെ തുടർന്ന് വലിയ സുരക്ഷാ പ്രതിസന്ധി. 174 യാത്രക്കാരുമായി പറന്നിരുന്ന വിമാനമാണ് സംഭവത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ കോക്ക്പിറ്റിൽ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ എന്ന ഇന്ത്യൻ പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ വിമാനം അതിവേഗം താഴേക്ക് പതിക്കുകയും ഏകദേശം 14,000–17,000 അടി ഉയരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ യാത്രക്കാർക്കിടയിൽ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടെന്ന […]
ഉയർന്ന രക്തസമ്മർദം: പലരും അറിയാതെ ജീവിക്കുന്നു
ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ വലിയൊരു വിഭാഗം ആളുകളിൽ തിരിച്ചറിയപ്പെടാതെ തുടരുന്നതായി പുതിയ പഠനം. ഇംഗ്ലണ്ടിൽ നടത്തിയ വലിയ പഠനത്തിൽ, ഉയർന്ന രക്തസമ്മർദമുള്ളവരിൽ ഏകദേശം 59 ശതമാനം പേർക്ക് തങ്ങൾക്ക് ഈ രോഗാവസ്ഥയുണ്ടെന്ന് അറിയില്ലെന്നാണ് കണ്ടെത്തൽ. Oxford Population Health ഗവേഷകർ Our Future Health പദ്ധതിയുടെ ഭാഗമായി 2022 മുതൽ 2025 വരെ ശേഖരിച്ച ഏകദേശം 14 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങളും രക്തസമ്മർദ അളവുകളും പരിശോധിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരിൽ 37 ശതമാനം […]
- 1
- 2
