ഗുജറാത്തിലെ സ്കൂളുകളിൽ സന്ദർശന വിലക്ക് പ്രഖ്യാപിച്ചു

​ഗാന്ധിന​ഗർ: ഗുജറാത്തിലെ സ്കൂളുകളിൽ സന്ദർശന വിലക്ക് പ്രഖ്യാപിച്ചു. പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും രക്ഷിതാക്കളും ഉള്‍പ്പടെ, സ്കൂളുകളിലും പരിസരത്തും എത്തുന്നവരും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് നിർദേശം. അനുമതിയില്ലാതെ സന്ദർശിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, ഇനി അനുമതി ലഭിച്ചാൽ പോലും സ്കൂളിലെ ഫോട്ടോയോ വീഡിയോയോ പകർത്താൻ പാടില്ലെന്നും നിർദേശത്തിലുണ്ട്. സംസ്ഥാനത്തെ 46,000 പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് ഈ മാർ​ഗനിർദേശങ്ങൾ ബാധകമാകും. അതേസമയം പുറം ലോകം സ്കൂളുകളുടെ പരിതാപരകരമായ സ്ഥിതി അറിയാതിരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് നിർദേശം ഇറക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി […]

ഗുജറാത്തിൽ ഫാക്ടറിയിൽ സ്ഫോടനം; തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ച അഞ്ച് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. വാഗ്ര സ്വദേശിയും ഷിഫ്റ്റ് ഇന്‍ചാര്‍ജുമായ ജയ്ദീപ് പട്ടേല്‍ (27), അനികേത്കുമാര്‍ ഹരികിഷോര്‍ (24), അര്‍ജുന്‍ രാംസിങ് ഗൗതം (20), വൃന്ദ് താലവിയ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സായ്ഖ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മേഖലയിലെ സിന്‍സീല്‍ ഫാര്‍മകെം ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്. 15 കിലോമീറ്റര്‍ ദൂരത്ത് വരെ […]

ഗുജറാത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

ഗാന്ധിന​ഗർ: ഗുജറാത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. ഭർത്താവുമായി പിരിഞ്ഞ് മറ്റൊരു യുവാവിനൊപ്പം കഴിയുകയായിരുന്ന യുവതിയെ ശുദ്ധിക്രിയയെന്ന പേരിലാണ് പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വാപി സ്വദേശിയായ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് മാസം മുൻപ് ഭർത്താവിനെ വിട്ട് ചോട്ടിലയിലുളള യുവാവിനൊപ്പം പോയതാണ് യുവതി. കഴിഞ്ഞ മാസം ഭർത്താവും ബന്ധുക്കളും വീട്ടിലേക്ക് പിടിച്ചുകൊണ്ടുവന്നു. വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് പൂട്ടിയിട്ടു. എന്നാൽ അഞ്ചു […]

ആൺസുഹൃത്തിനൊപ്പം വീഡിയോ; 22 കാരിയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർഖേജ് സ്വദേശിയായ സോഫിയ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഫാറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ ഫാറൂഖ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജുഹാപുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സോഫിയ. മൂന്ന് മാസം മുൻപ് ഒരു ആൺസുഹൃത്തിനൊപ്പമുള്ള സോഫിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെത്തുടർന്ന് […]

ഗുജറാത്തിലെ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രിയുടെ പേര് നൽകിയതിൽ വിവാദം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിൽ വിവാദം. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ്റെ (എസ്എംസി) നടപടിക്കെതിരെ ഒരു വിഭാഗം വ്യാപാരികളാണ് രംഗത്തെത്തിയത്. വെജിറ്റേറിയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മത്സ്യച്ചന്തയ്ക്ക് നൽകിയതിലാണ് വ്യാപാരികളുടെ എതിർപ്പ്. ‌സൂറത്തിലെ നൻപുര മേഖലയിലുള്ള ലക്കാദ്കോട്ടിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്കാണ് ‘ശ്രീ നരേന്ദ്ര മോദി ഹോൾസെയിൽ ഫിഷ് മാർക്കറ്റ്’ എന്ന പേര് നൽകിയത്. മത്സ്യച്ചന്തയുടെ കവാടത്തിൽ സ്ഥാപിച്ച വലിയ ബോർഡിൽ പ്രധാനമന്ത്രിയുടെ പേരിനൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. […]

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ജെൻ സി പ്ലാനുമായി കോൺ​ഗ്രസ്, യുവാക്കൾക്ക് കൂടുതൽ സീറ്റ്

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. രാഷ്ട്രീയത്തിലെ തലമുറമാറ്റം ഉൾക്കൊണ്ട് കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഈ പുതിയ വഴി സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചൗദയും സി.എൽ.പി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞ ആഴ്ച കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയിൽ […]

കനത്ത മഴ; കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴയായതിനാൽ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകൾ ജൽഗാവ് – പാൽധി – ഉദ്ന വഴി സൂറത്തിൽ എത്തും. വാപി -ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കിൽ വെളളം കയറിയതുമാണ് കാരണം. സൂറത്തിൽ നിന്നും ഉദ്നയിൽ നിന്നുമുളള ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ […]

അതിശക്തമായ മഴ; ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

അഹമ്മദാബാദ്: മഹാരാഷ്ട്രയിലും ഗുജറാത്തിലും അതിശക്തമായ മഴ. ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ ഗുജറാത്തിലെ പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വത്സാദ് ജില്ലയിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. 24 മണിക്കൂറിൽ 906 എം.എം മഴയാണ് വസാദിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ഗുജറാത്തിൽ ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വടക്കൻ മേഖലയിലേക്കുള്ള […]

പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധം; ഗുജറാത്തിൽ എട്ട് പേർ ​അറസ്റ്റിൽ

അഹമ്മദാബാദ്: ​ഗുജറാത്തിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​അറസ്റ്റിലായി.​ ​ഗുജറാത്തിൽ ജെയ്ഷെ മൊഡ്യൂൾ സ്ഥാപിക്കാനും സംസ്ഥാനത്തും രാജ്യത്തെ വിവിധഭാ​ഗങ്ങളിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് ​ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായത്. അഹമ്മദ് ​​ഗജിവാല എന്ന അബു ഉബൈദ(19) ഇബ്രാഹിം ഘാ​ഗ(30) മുദസ്സിർ ​ഗാസിവാല(22) സക്കരിയ ദുരാനി മുഹമ്മദ് അമ്മർ(21) മുഫ്തി ഫൗജാൻ ദൗവ(40) മുഹമ്മദ് അമിൻ പാലൻപുരി(21) മുഹമ്മദ് അബ്ദുൾ സാവ്ദി(22) ബിലാൽ ​ദുരാനി ഘാ​ഗ(18) എന്നിവരാണ് […]