മലപ്പുറം: മലപ്പുറം അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ് . പൂക്കോട്ടുംപാടം അങ്ങാടിയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും വ്യാപക പരിശോധന നടത്തി. അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അശ്വതിയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിനിടെ ഹോട്ടലുകളില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ […]
Tag: Hotels
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. താജ് യശ്വന്ത്പുര, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. വിവിധ ഹോട്ടലുകളിൽനിന്നായി പഴകിയ സാധനങ്ങളും പിടിച്ചെടുത്തു. പഴകിയ മാംസം, കാലാവധി കഴിഞ്ഞ പാൽ, പൂപ്പൽ ബാധിച്ച പച്ചക്കറികൾ തുടങ്ങിയവയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽനിന്ന് കണ്ടെടുത്തത്. ദി ലളിത് അശോക് ഹോട്ടലിൽനിന്ന് 76 കിലോ പഴകിയ ഇറച്ചിയും 200 കിലോ പച്ചക്കറികളും കാലാവധി കഴിഞ്ഞ 32 ലിറ്റർ […]
കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച നടപടിയിലാണ് പ്രതിഷേധം. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. . എല്‍പിജി നിയന്ത്രണം കാരണം […]
