ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക. പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ ക്യാമ്പസിലാണ് റസിഡൻഷ്യൽ കോച്ചിങ് നൽകുന്നത്. വിദ്യാർഥികളുടെ പഠനച്ചെലവ്, ഭക്ഷണം, താമസം എന്നിവയെല്ലാം സ്കോളർഷിപ്പിലൂടെ സൗജന്യമായിരിക്കും. 2026-27 അധ്യയന വർഷത്തിൽ ഡൽഹി സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ പഠിക്കുന്നവർക്ക് ദക്ഷണ ഫൗണ്ടേഷന്റെ പോർട്ടൽ വഴി […]
Tag: JEE
ജെ.ഇ.ഇ അഡ്വാൻസ്ഡ്; ചരിത്ര നേട്ടം കൈവരിച്ച് പെൺകുട്ടികൾ
ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചരിത്ര നേട്ടം നേടി പെൺകുട്ടികൾ. പതിനായിരത്തിലധികം പെൺകുട്ടികളാണ് ഇത്തവണ ഐ.ഐ.ടി കട്ട് ഓഫ് മാർക്ക് മറിടകന്ന് പ്രവേശനത്തിന് അർഹത നേടിയത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഐ.ഐ.ടി റൂർക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇത്തവണ പരീക്ഷ എഴുതിയവരിൽ ആകെ 56,880 വിദ്യാർത്ഥികളാണ് ഐ.ഐ.ടി പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതിൽ 10,107 പേർ പെൺകുട്ടികളാണ്. ശാസ്ത്ര-സാങ്കേതിക- എഞ്ചിനീയറിങ് (STEM) മേഖലകളിലേക്ക് കൂടുതൽ യുവതികൾ കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് […]
ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ
മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ ഉണ്ടായിരിക്കുന്ന കുറവും ഉയർന്ന ടിക്കറ്റ് നിരക്കുംമൂലം വലയുകയാണ് പതിനേഴോളം ഇന്ത്യൻ വിദ്യാർത്ഥികൾ. ഈ വിദ്യാർത്ഥികൾ ബഹ്റൈനിൽ നിന്നും ഇന്ത്യയിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി എൻടിഎ ഒഫീഷ്യൽ സൈറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 39ഓളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി ഇന്ത്യയിലെത്തിയതായാണ് വിവരം. ഇതിൽ 22 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റികിട്ടിയെങ്കിലും ഇനിയും 17 വിദ്യാർത്ഥികളുടെ പരീക്ഷ […]
