കാസര്‍കോട് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; പത്തനംതിട്ടയില്‍ ബുധനാഴ്ച പണി മുടക്കും

കാസര്‍കോട്: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള കടുത്ത പ്രതിസന്ധി ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തര്‍ സംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. പ്രതിസന്ധിയെ തുടര്‍ന്ന് ചില ബസുകള്‍ നേരത്തെ തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. കാസര്‍കോട് നിന്നുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അടക്കം കെഎസ്ആര്‍ടിസി ബസുകളെയാണ് […]

പ്രിയദര്‍ശിനി മൂലം നഷ്ടത്തിലായി; കാസർകോട് ജില്ലയില സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസർകോട് : കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും. കെഎസ്ആര്‍ടിസി പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിലായ സാഹചര്യത്തിൽ ആണ് പണിമുടക്ക്. ബസുടമകളും തൊഴിലാളി സംഘടനകളും സമരത്തിൽ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാരിന് മുന്നിൽ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നിർദേശങ്ങൾ വെച്ചു.കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ […]

വധശ്രമത്തിന് കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന

കാസർ​ഗോഡ്: വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന്‍റെ നിഗമനം. പള്ളിക്കര സ്വദേശി അബ്ദുൾ അഹദിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കാസർ​ഗോഡ് പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് എടുത്തത്. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൾ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ഇരുമ്പ് വടി കൊണ്ടു പേനാ കത്തി കൊണ്ടും ആക്രമിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി. […]

പെൻഷൻ മുടങ്ങി; പ്രതിസന്ധിയിലായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

കാസര്‍കോട്: പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍. ദുരിത ബാധിര്‍ക്ക് മൂന്ന് മാസമായി പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ ദുരിത ബാധിതര്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ നല്‍കിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചു. മാര്‍ച്ചിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അവസാനമായി പെന്‍ഷന്‍ ലഭിച്ചത്. പ്രതിമാസം കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. സൗജന്യമായി മരുന്ന് വിതരണം ചെയ്തിരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 44 ലക്ഷത്തിലകം രൂപയുടെ […]

16കാരി പീഡനത്തിനിരയായ സംഭവം; അമ്മയുടെ സുഹൃത്ത് സ്നേഹക്കായി അന്വേഷണം

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. 25കാരി സ്‌നേഹ മെര്‍ലിന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്‌നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്‌നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു […]

കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണം; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: മന്ത്രിമാരെ തീരുമാനിക്കുന്നതിൽ ചർച്ചകൾ പുരോ​ഗമിക്കെ കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. എൽഡിഎഫ് 10 വർഷം കാസർകോട് ജില്ലയെ അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണം. അല്ലെങ്കിൽ അത് വോട്ടർമാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താൻ പറഞ്ഞു. എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹീൻ ഹാജി (മുസ്‌ലിം ലീഗ്) സന്ദീപ് വാര്യർ, കെ.നീലകണ്ഠൻ (കോൺഗ്രസ്) എന്നിവരാണ് കാസർകോട് ജില്ലയിൽ നിന്നുള്ള […]