ശബരിമല മണ്ഡലകാലം അടുത്തിട്ടും കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ ആരംഭിച്ചിട്ടില്ല
പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ടെണ്ടർ നടപടികൾപോലും പൂർത്തിയായില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റ പണികളും ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അരവണയ്ക്കുള്ള ഡപ്പികളും ഫ്ളിപ് ലിഡും ഇതുവരെ എത്തിക്കാനായിട്ടില്ല.ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ടെണ്ടർ-ലേലം നടപടികൾ വൈകുന്നതാണ് തിരിച്ചടി. അറ്റകുറ്റപണികൾ പൂർത്തിയാകേണ്ട സമയമായെങ്കിലും ടെണ്ടർ ക്ഷണിക്കുക മാത്രമാണ് നടന്നിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങളും എവിടെയുമെത്തിയിട്ടില്ല.ശുചിമുറികളും വിരിപ്പുകളും ശുചീകരിക്കുന്ന നടപടിയും ആരംഭിക്കാനായിട്ടില്ല. നാല് മാസമെങ്കിലും വേണം ഇതെല്ലാം പൂർത്തിയാകാൻ. 80 ശതമാനം പ്രവർത്തനങ്ങൾ സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കുകയാണ് പതിവ്. […]
Read more

