തിരുവനന്തപുരം: വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന് മുമ്പായി മന്ത്രിമാരുമായുളള ചര്‍ച്ച ഒഴിവാക്കി സംസ്ഥാന ആസൂത്രണ ബോര്‍ഡ്. ആശയവിനിമയം വേണമെന്ന് കരുതുന്ന മന്ത്രിമാര്‍ ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ച് ചര്‍ച്ചക്ക് വരണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അറിയിച്ച് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം.ചന്ദ്രശേഖര്‍ മന്ത്രിമാര്‍ക്ക് കത്തയച്ചതായാണ് വിവരം. ബോര്‍ഡ് തീരുമാനത്തില്‍ മന്ത്രിമാര്‍ കടുത്ത അമര്‍ഷത്തിലാണ്. വകുപ്പ് മേധാവികളുമായും സെക്രട്ടറിമാരുമായും ഒടുവില്‍ മന്ത്രിമാരുമായും ചര്‍ച്ച നടത്തുന്ന പതിവാണ് ഇല്ലാതായത്. ആശയവിനിമയം വേണമെന്ന് കരുതന്ന മന്ത്രിമാര്‍ വൈസ് ചെയര്‍മാനെ സമയം അറിയിക്കണമെന്ന നിര്‍ദ്ദേശത്തിലും […]
Tag: ministers
മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മന്ത്രിമാരെ പരിഹസിച്ച് വി. ശിവന്‍കുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെയും മന്ത്രിമാരെയും പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പുമായി മുന്‍മന്ത്രി വി. ശിവന്‍കുട്ടി. സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോയെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. ‘സ്വന്തം വസതി മോടി പിടിപ്പിക്കാന്‍ കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല…, കെ-ടെറ്റ് നിര്‍ബന്ധമാക്കിയത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല…, ബാര്‍ ലൈസന്‍സ് കൊടുത്തത് എക്സൈസ് വകുപ്പ് മന്ത്രി അറിഞ്ഞില്ല, മരുന്ന് തീര്‍ന്നത് ആരോഗ്യ […]
മന്ത്രിയറിയാതെ ബാർ ലൈസൻസ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ വിവാദം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ട് ബാറുകൾക്കാണ് എക്സൈസ് കമ്മീഷണർ അനുമതി നൽകിയത്. ജൂൺ 22ന് ഓരോ മിനിറ്റ് ഇടവേളയിലാണ് രണ്ട് ലൈസൻസുകളും അനുവദിച്ചത്. എന്നാൽ ഇക്കാര്യം സർക്കാരിനെയോ വകുപ്പ് മന്ത്രിയെയോ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ ലൈസൻസ് നൽകിയതിൽ മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. നേരത്തെയും മന്ത്രിയുടെ അറിവില്ലാതെ വിവിധ ബാറുകൾക്ക് അനുമതി നൽകിയതായി ആരോപണമുയർന്നിരുന്നു. തുടർച്ചയായി […]
MLAമാർക്ക് ഇനി ട്രെയിൻ
തിരുവനന്തപുരം: MLAമാർക്ക് വിമാനയാത്രാ അലവൻസ് നൽകുന്നതിനെച്ചൊല്ലി നിയമസഭയിൽ രസകരമായ ചർച്ച, MLAമാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമൊപ്പം യാത്രാ അലവൻസും വർധിപ്പിക്കാനുള്ള ബില്ലാണ് സഭയിൽ അവതരിപ്പിച്ചത്. എന്നാൽ വിമാനത്താവളമില്ലാത്ത സ്ഥലങ്ങളിലേക്ക് MLAമാർ എങ്ങനെ വിമാനത്തിൽ യാത്ര ചെയ്യുമെന്ന ചോദ്യം സജി ചെറിയാൻ ഉയർത്തി. ‘എയർപോർട്ട് ഉള്ളിടത്തല്ലേ ഫ്ലൈറ്റ് ഉള്ളൂ’ എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. ഇതോടെ വിമാനയാത്രാ അലവൻസിന് പകരം റെയിൽവേ കൂപ്പൺ നൽകാമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. റോഡ് യാത്രയ്ക്കും സൗകര്യം വേണമെന്ന ആവശ്യത്തിന് പിന്നാലെ […]
വോട്ട്ചോരിയിലെ പ്രതിപക്ഷ പ്രചാരണത്തെ നേരിടാൻ ബിജെപി
ന്യൂഡൽഹി: വോട്ട്ചോരിയിലെ പ്രതിപക്ഷ പ്രചാരണത്തെ തടുക്കാനൊരുങ്ങി ബിജെപി. കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കളത്തിലിറക്കും. ഒന്നിന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്രയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനോട്ടസമിതി ഉണ്ടാക്കിയിട്ടുണ്ട്. അടുത്ത ഒന്ന് മുതൽ മൈതാനത്ത് ബിജെപിയും രംഗത്തിറങ്ങുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്ര ഒന്നാം തിയ്യതിയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും നടക്കും. രണ്ടാം തിയ്യതി അമിത് ഷായുടെ പദയാത്രക്കൊപ്പം മുഖ്യമന്ത്രിമാരും പങ്കെടുക്കും. 5 […]
വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ
മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം. മലപ്പുറത്തെ വാഴയൂരിൽ നടന്ന സർക്കാരിന്റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നൽകിയത്. മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങൾ നിർദ്ദേശം നൽകി. പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. […]
മന്ത്രിമാർക്കെതിരെ ഇന്നും യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി
തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാർക്കെതിരെ ഇന്നും യുവമോർച്ചയുടെ വ്യാപകമായ കരിങ്കൊടി പ്രതിഷേധം നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കിയത്. തിരുവനന്തപുരം ബാലരാമപുരത്ത് വെച്ച് കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. നെയ്യാറ്റിൻകരയിലും മന്ത്രിക്കെതിരെ പ്രതിഷേധ ശ്രമവും തുടർന്ന് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. മന്ത്രി എൻ. ഷംസുദ്ദീന് […]
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടുദിവസത്തെ പരിശീലനം
കോഴിക്കോട്: സംസ്ഥാനത്തെ ഭരണം മികച്ചതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രണ്ടുദിവസത്തെ പരിശീലനം. മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ മന്ത്രിസഭയിലെ 21 മന്ത്രിമാർക്കായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) രണ്ട് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സെപ്തംബർ നാല്, അഞ്ച് തീയതികളിലാണ് വിപുലമായ ഭരണ-മാനേജ്മെന്റ് പരിശീലനം നടക്കുക. 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മന്ത്രിമാർക്കായി ഇത്തരമൊരു പരിശീലന പരിപാടി സജ്ജീകരിക്കുന്നത്. ആധുനിക കാലത്തിനനുസരിച്ച് ഭരണസംവിധാനങ്ങളെ മാറ്റിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രധാന […]
മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി. മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല മന്ത്രി കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമത മന്ത്രി എ.പി അനിൽകുമാറിനുമാണ്. ഇടുക്കിയിൽ അനൂപ് ജേക്കബിനും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥിനുമാണ് ചുമതല. തിരുവനന്തപുരം സി.പി ജോൺ, കൊല്ലം ഷിബു ബേബി ജോൺ, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി […]
മുഖ്യമന്ത്രിക്ക് ഒന്ന്, ആഭ്യന്തര മന്ത്രിക്ക് ഒമ്പത്; മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിന് രണ്ടാം നമ്പർ നൽകി. സണ്ണി ജോസഫിന് നാലും മോൻസ് ജോസഫിന് മൂന്നും കെ. മുരളീധരന് പതിനൊന്നും എ.പി അനിൽകുമാറിന് ഏഴാം നമ്പറും അനുവദിച്ചു. വി.ഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ വാഹന നമ്പറുകള്‍ക്കും വേണ്ടി തർക്കം നിലനിന്നിരുന്നു. ഒടുവിൽ മന്ത്രിമാർക്ക് അനുവദിക്കുന്ന വാഹനങ്ങളുടെ നമ്പറിലും തീരുമാനമായിരിക്കുകയാണ്. […]
- 1
- 2
