നെറ്റ്ഫ്ലിക്സിലും ഫഹദ് തരംഗം; ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനം

തിയേറ്ററിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും തിളങ്ങി ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ട്രെൻഡിങ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.എസ്.എസ്. രാജമൗലി അവതരിപ്പിച്ച ഫാന്റസി ഫാമിലി എന്റർടെയ്‌നറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ കഥാപാത്രാവതരണവും ബാലതാരം സാറയുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.കാലഭൈരവ ഒരുക്കിയ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന് കൂടുതൽ മികവ് നൽകുന്നു. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.ആർക്ക മീഡിയ […]

2030 ലോകകപ്പ് ഇനി നെറ്റ്ഫ്ലിക്സിൽ; സംപ്രേഷണാവകാശം സ്വന്തമാക്കി

ഫുട്ബോൾ ആരാധകർക്ക് പുതിയ അനുഭവമൊരുക്കാൻ നെറ്റ്ഫ്ലിക്സ്. 2030 ഫിഫ ലോകകപ്പിന്റെ സംപ്രേഷണാവകാശം സ്പെയിനിലും അൻഡോറയിലും നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടൂർണമെന്റിലെ 104 മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യാനാണ് തീരുമാനം. ലോകകപ്പ് സംപ്രേഷണ രംഗത്തേക്ക് സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ ഈ കടന്നുവരവ് കായിക സംപ്രേഷണ മേഖലയിലെ ശ്രദ്ധേയമായ നീക്കമാണ്. മത്സരങ്ങൾക്ക് മുമ്പും ഇടവേളയിലും ശേഷവും പ്രത്യേക പരിപാടികൾ അവതരിപ്പിക്കാനും മത്സരദിവസങ്ങളിൽ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയ പ്രതിദിന സംഗ്രഹം നൽകാനും നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നുണ്ട്. എന്നാൽ, എല്ലാ മത്സരങ്ങളും കാണാൻ പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ആവശ്യമായിരിക്കുമെന്നതിനൊപ്പം […]

ബ്ലാസ്റ്റ് ഒടിടിയിലേക്ക് എത്തുന്നു

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്ലാസ്റ്റ്’. മെയ് 28ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ബ്ലാസ്റ്റിന്റെ ഒടിടി സ്‍ട്രീമിംഗ്. […]

‘ജനനായകൻ’ റൈറ്റ്‌സ് സ്വന്തമാക്കാൻ ആമസോണും നെറ്റ്ഫ്ളിക്സും

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തതിൽ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് പ്രദർശനം വൈകിയത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. എന്നാൽ വിജയ് ചരിത്രവിജയം നേടി മുഖ്യമന്ത്രിയായതോടെ ജനനായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടി […]