Tag: rajastan

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി സിപിഐഎം

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഐഎം. നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 47 മുനിസിപ്പല്‍ കൗണ്‍സിലുകളും 252 നഗരസഭകളും ഉള്‍പ്പെടും. അല്‍വാര്‍, ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട, […]
Read more

രാജസ്ഥാനില്‍ 16-കാരന്‍ ജീവനൊടുക്കിയതായി പരാതി

ഭോപ്പാല്‍: രാജസ്ഥാനിലെ ധോല്‍പൂരിൽ നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതില്‍ മനംനൊന്ത് രാജസ്ഥാനില്‍ 16-കാരന്‍ ജീവനൊടുക്കിയതായി പരാതി. സ്‌കൂളില്‍ വെച്ച് സഹപാഠിയായ പെണ്‍കുട്ടി നിറത്തെച്ചൊല്ലി അപമാനിച്ചെന്നാണ് സൂചന. ഇതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയ രാഹുല്‍. മധ്യപ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥി പഠനത്തിനായാണ് ധോല്‍പ്പൂരിലെ ബന്ധുക്കളുടെ വീട്ടില്‍ നില്‍ക്കുന്നത്. സ്‌കൂളില്‍ വെച്ച് ഒരു തര്‍ക്കത്തിനൊടുവില്‍ സഹപാഠിയായ പെണ്‍കുട്ടി രാഹുലിനെ നിറത്തിന്റെ പേരില്‍ അവഹേളിച്ചു എന്നാണ് വിവരം. […]
Read more

രാജസ്ഥാനിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ശ്രീ ഗംഗാനഗറിൽ ആണ് സംഭവം. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. വിവിധ ഹോട്ടലുകൾ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിക്ക് ബലമായി മദ്യം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന […]
Read more

രാജസ്ഥാനിൽ ഹോസ്റ്റൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ​ഗ്രില്ലുകൾ; പുതിയ പരീക്ഷണം വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് തടയാൻ

ജയ്പൂർ: രാജസ്ഥാനിലെ കോട്ടായിലുള്ള വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ ജീവനൊടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി സീലിംഗ് ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചു. നീറ്റ്, ഐഐടി-ജെഇഇ തുടങ്ങിയ കഠിനമായ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും വർദ്ധിച്ചുവരുന്ന മരണ നിരക്കും കണക്കിലെടുത്താണ് ഹോസ്റ്റൽ അധികൃതർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. @rvcjinsta എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിന്റെ ഭാഗമായി ഫാനുകളിൽ അമിതഭാരം അനുഭവപ്പെടുമ്പോൾ താഴേക്ക് വീഴുന്ന വിധത്തിലുള്ള സ്പ്രിംഗ്-ലോഡഡ് സംവിധാനങ്ങളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വീഡിയോയിൽ […]
Read more

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: ഡൽഹി – മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം. രാജസ്ഥാനിലെ അൽവാറിലാണ് അപകടമുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അഗ്നിശമന സേന സ്ഥലത്തെത്തി 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അതിനുള്ളിൽ തന്നെ കാർ പൂർണമായും കത്തിനശിച്ചിരുന്നു. സിഎൻജി വാഹനമായതിനാൽ തീ വേഗത്തിൽ പടർന്നു. പുറത്തേക്കിറങ്ങി […]
Read more

രാജസ്ഥാനിലെ 2 ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നു

ജയ്പുർ: രാജസ്ഥാനിലെ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയ്ക്ക് രോഗം ബാധിച്ച് അഞ്ച് കുട്ടികളാണ് മരിച്ചത്. രണ്ട് വയസിനും നാല് വയസിനും ഇടയിലുള്ള കുട്ടികളാണ് രോ​ഗബാധയെ തുടർന്ന് മരണപ്പെട്ടത്.. നിരവധി കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. സാലുമ്പർ ജില്ലയിലെ ഗ്രാമങ്ങളിലാണ് രോഗം. മരിക്കുന്നതിന് മുമ്പ് കുട്ടികൾക്ക് പനിയും ഛർദ്ദിയും ഉണ്ടായിരുന്നു. അസുഖത്തിന്റെ കാരണം കണ്ടെത്താൻ ഗ്രാമത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ജയ്‌പൂർ ആർഎൻടി മെഡിക്കൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പ് […]
Read more

Recent News