കോൺഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടിക്ക് പിന്നാലെ സസ്പെൻഷനിലായിരുന്ന പാളയം പ്രദീപിനെയും എസ്. സജാദിനെയും തിരിച്ചെടുത്ത് കെപിസിസി. രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് ഒപ്പമുള്ള പാളയം പ്രദീപിന്റെയും എതിർപക്ഷത്തുള്ള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സജാദിന്റെയും സസ്പെൻഷനാണ് പിൻവലിച്ചത്. രമ്യാ ഹരിദാസ് പാർട്ടി നേതാക്കൾക്കെതിരെ നൽകിയ പരാതി പിൻവലിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് നടപടി. സെപ്റ്റംബർ നാലിനായിരുന്നു ചിറയിൻകീഴിൽ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്. ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. […]

രമ്യ ഹരിദാസിന് ഭീഷണി കോൾ

തിരുവനന്തപുരം:ആലത്തൂർ MLA രമ്യ ഹരിദാസിനെ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒക്ടോബർ 27ന് പുലർച്ചെ രണ്ടുമണിയോടെയാണ് MLA ഹോസ്റ്റലിലെ നിള ബ്ലോക്കിലുള്ള 46-ാം നമ്പർ മുറിയിലെ ലാൻഡ് ഫോണിലേക്ക് തുടർച്ചയായി കോളുകൾ എത്തിയത്. ഫോണിലൂടെ അധിക്ഷേപ വാക്കുകൾ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ രമ്യ ഹരിദാസ് മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആരാണ് ഫോൺ വിളിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത […]

ചിറയിന്‍കീഴ് കയ്യാങ്കളി വിവാദം: എതിര്‍വിഭാഗത്തിന് എതിരെ നല്‍കിയ പരാതി പിന്‍വലിക്കാതെ രമ്യ ഹരിദാസ്

തിരുവനന്തപുരം: ഇനിയും അവസാനിക്കാതെ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം. രമ്യ ഹരിദാസ് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കാത്തതില്‍ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തി. പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അവഗണിച്ചതായാണ് ആക്ഷേപം. വിഷയം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയെ അറിയിക്കാനൊരുങ്ങുകയാണ് എതിര്‍വിഭാഗം. ഇരുവിഭാഗങ്ങളും നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍, തന്നെ ആക്രമിച്ചെന്ന പരാതിയില്‍ രമ്യ ഹരിദാസ് എംഎല്‍എ നിലപാട് മാറ്റിയില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.രമ്യയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. […]

ചിറയിൻകീഴിൽ വീണ്ടും പോര്; രമ്യയുടെ പരാതിയിൽ കോൺഗ്രസിൽ ഭിന്നത

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം വീണ്ടും കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. പാർട്ടി നേതൃത്വം നൽകിയ നിർദേശം നിലനിൽക്കെ, തനിക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ രമ്യ ഹരിദാസ് എംഎൽഎ തയ്യാറായില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ പിൻവലിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശം. എന്നാൽ രമ്യ ഹരിദാസ് നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നതിൽ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ […]

രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി കേസ്;തദ്ദേശ തിരഞ്ഞെടുപ്പിൽ UDF ന് തിരിച്ചടിയായി

തിരുവനന്തപുരം: ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി കേസ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബിജിമോൾ എസ് വിജയിച്ചു. 359 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജിമോൾ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന മംഗലപുരം പഞ്ചായത്തിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി രമ്യ.വി തുളസി 139 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. […]

ചിറയിന്‍കീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് താക്കീത് നല്‍കി

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് താക്കീത് നല്‍കി. കെപിസിസി നേതൃത്വത്തിന്റേതാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും താക്കീത് നല്‍കിയിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു. ചിറയന്‍കീഴിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയെയും രൂപീകരിച്ചു. പാലോട് രവിയുടെ നേതൃത്വത്തിലാണ് സമിതി. എന്‍. വിന്‍സന്റ്, കെ എസ് ശബരീനാഥന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരും സമിതിയിലുണ്ട്. ചിറയിന്‍കീഴിലെ തമ്മില്‍ തല്ല് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് […]

രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ച്ചയുണ്ടായെന്ന് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോ​ഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴിൽ കോൺ​ഗ്രസ് നേതാ​വിൻ്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. നേരത്തെ, രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. […]

പാളയം പ്രദീപിനായുള്ള നീക്കം; പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ

തിരുവനന്തപുരം: ചിറയന്‍കീഴ് കോണ്‍ഗ്രസിലെ തമ്മില്‍ തല്ലിന് പിന്നിലെ പാളയം പ്രദീപിനായുള്ള നീക്കങ്ങളില്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി രമ്യ ഹരിദാസ് എംഎല്‍എ. വിവാദങ്ങള്‍ക്കിടെ പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയതില്‍ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ മുന്നോട്ട് പോയാല്‍ പ്രതിഷേധം കടുത്തേക്കും. പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ കത്ത് നല്‍കിയത്. എന്നാല്‍ […]