കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം തള്ളി പാളയം ഇമാം

തിരുവനന്തപുരം: കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം തള്ളി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇസ്‌ലാമില്‍ ലിംഗ വിവേചനമില്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വെള്ളിയാഴ്ചത്തെ ജുമാ പ്രംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്‌ലാം ഒരിക്കലും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതുപങ്കാളിത്തത്തിനോ ഒരുനിലയ്ക്കും എതിരല്ലെന്ന്. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതില്‍ ഇസ്‌ലാമില്‍ തടസ്സങ്ങളില്ലെന്നും പാളയം ഇമാം വ്യക്തമാക്കി. പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധത്തില്‍ പങ്കെടുത്തിരുന്നെന്നും യുദ്ധം നയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

ആവശ്യം തള്ളി; സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് കേന്ദ്രം തള്ളിയത്. രജിസ്‌ട്രേഷൻ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത്. കാലാവധി നീട്ടാൻ ‘വാഹൻ’ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മോട്ടോർ വാഹന നിയമപ്രകാരം സർക്കാർ വാഹനങ്ങളുടെ പരമാവധി കാലാവധി 15 വർഷം മാത്രമാണ്. കെഎസ്ആർടിസി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് 15 വർഷത്തെ കാലാവധി ബാധകമാണ്. വാഹനങ്ങളുടെ […]

ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കം; ഇളയരാജക്ക് വീണ്ടും തിരിച്ചടി

ഡല്‍ഹി: ​ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഗീതസംവിധായകന്‍ ഇളയരാജക്ക് വീണ്ടും തിരിച്ചടി. തമിഴിലെ ഹിറ്റ് ഗാനമായ ‘എന്‍ ഇനിയ പൊന്‍നിലാവേ’യുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. വരികളിലോ സൗണ്ട് റെക്കോര്‍ഡിങ്ങിലോ ഇളയരാജക്ക് പകര്‍പ്പവകാശമില്ലെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍, ജസ്റ്റിസ് ഓംപ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പുനഃപരിശോധനാ ഹർജി തള്ളിയത്. 1980ല്‍ ഇറങ്ങിയ ‘മൂടു പാനി’ എന്ന ചിത്രത്തിലേതാണ് ‘എന്‍ ഇനിയ പൊന്‍നിലാവേ’ എന്ന […]