Tag: Scheduled Caste

‘ഊര്’ മതിയെന്നാവശ്യം; പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്ന് മന്ത്രി തുളസി

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി മന്ത്രി കെ.എ തുളസി. പേരുമാറ്റം കൊണ്ടുമാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. പേരുമാറ്റങ്ങൾക്കെതിരേ അതത് സമൂഹത്തിൽനിന്നുതന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. ആദിവാസികളടക്കം ‘ഊര്’ എന്ന പേര് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടെന്നും പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടികജാതി വനിതാസംരംഭകർക്കായി പുതിയ സാമ്പത്തികസഹായപദ്ധതി സർക്കാർ പ്രഖ്യാപിച്ചതായും മന്ത്രി കെ.എ തുളസി അറിയിച്ചു. സാമൂഹികപ്രവർത്തക ദാക്ഷായണി വേലായുധന്റെ പേരിലാണ് പദ്ധതി. ഇതുവഴി പട്ടികവിഭാഗ സ്വയംസഹായസംഘങ്ങൾക്ക് 10 ലക്ഷം രൂപവരെ സഹായധനം നൽകും. പാലക്കാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന […]
Read more

Recent News