മലയാള സിനിമയോടുള്ള സ്നേഹം തുറന്നുപറഞ്ഞ് നടൻ സൂര്യ! ‘സീൻ’ സിനിമയുടെ വൻ വിജയത്തിന് പിന്നാലെ ടൊവിനോ തോമസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ വിക്ടർ എന്ന കഥാപാത്രമായി എത്തിയ ടൊവിനോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നാണ് സൂര്യയുടെ വാക്കുകൾ. വലിയ സ്നേഹത്തോടെയാണ് ടൊവിനോ ഈ സിനിമയുടെ ഭാഗമായതെന്നും അദ്ദേഹം കുറിച്ചു. മലയാള സിനിമയിലെ സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും അണിയറപ്രവർത്തകർക്കും സൂര്യ നന്ദി അറിയിച്ചു. ‘സീൻ മലയാള സിനിമയ്ക്കുള്ള ഞങ്ങളുടെ ചെറിയൊരു പ്രണയലേഖനമാണ്’ എന്നും താരം […]
Tag: surya
‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്; നവംബർ 6ന് ആഗോള റിലീസ്
മലയാളി സംവിധായകൻ ജിത്തു മാധവൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ച് ആലപിച്ചത് രാജ് പ്രിയൻ ആണ്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ […]
സൂര്യ- ജിത്തു മാധവൻ ചിത്രം; ‘സൂര്യ 47’ ഷൂട്ടിംഗ് പൂർത്തിയായി
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ നസിം ആണ് നായികയായി അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റെർറ്റൈനെർ ചിത്രം ഒരുങ്ങുന്നത്. […]
രാഷ്ട്രീയത്തിലേക്കെന്ന ചർച്ചകൾ തള്ളി നടൻ സൂര്യ
ചെന്നൈ: രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി നടൻ സൂര്യ. കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി വാർത്താക്കുറിപ്പ് പുറത്തിറക്കി. ആരാധകകൂട്ടായ്മ യോഗത്തിൽ ഭാരവാഹിയുടെ പ്രതികരണം ചർച്ച ആയതിനു പിന്നാലെയാണ് സൂര്യ ഔദ്യോഗികമായി വിശദീകരണം നൽകിയത്. ‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലം ആകുമ്പോൾ സൂര്യ നയിക്കു’മെന്ന് ആയിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹിയുടെ പ്രസംഗം. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി. […]
