ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ നാളെ തന്നെ ആക്രമണം ഉണ്ടായേക്കാമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് രാജ്യാന്തര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. ഇറാനുമായി കരാറിലെത്തുകയോ ഇറാനെ പരാജയപ്പെടുത്തുകയോ വേണമെന്നാണ് ട്രംപിന്റെ നിലപാട്.എന്നാൽ, സമാധാന ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ആരോപണം. അമേരിക്കയുടെ നടപടികളാണ് സംഘർഷം കൂടുതൽ വഷളാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെ, മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയും […]
Tag: trump
ഇറാന്റെ നിലപാട്: യുദ്ധത്തിന് പരിഹാരമില്ല, പ്രതിരോധം തുടരും
ടെഹ്റാൻ : അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധത്തിന് സൈനിക പരിഹാരമില്ലെന്നും, എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപര്യങ്ങൾക്കും നേരെയുള്ള ഭീഷണികളെ കൂടുതൽ ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത പൂർണമായി തള്ളുന്നില്ലെങ്കിലും, സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന സന്ദേശമാണ് ഇറാൻ നൽകുന്നത്. അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചകളിൽ പ്രധാന വിഷയങ്ങളാണ്. ഇറാന്റെ […]
കരാറിന് വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രംപ്; ഇറാനെതിരെ വീണ്ടും മുന്നറിയിപ്പ്
വാഷിങ്ടൺ: ഇറാനുമായി നിലനിൽക്കുന്ന സംഘർഷത്തിനിടെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണുമായി ഉടൻ ധാരണയിലെത്തിയില്ലെങ്കിൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കരാറിലേക്ക് വേഗത്തിൽ നീങ്ങിയില്ലെങ്കിൽ ഇറാന് ദീർഘകാലം നിലനിൽക്കാനാകില്ലെന്ന തരത്തിലുള്ള പരാമർശവും അദ്ദേഹം നടത്തി. ടെക്സസിലെ ഡെന്റണിലുള്ള പീറ്റർബിൽറ്റ് മോട്ടോഴ്സ് പ്ലാന്റിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായി ഒരു കരാർ ഉണ്ടാക്കുകയാണെങ്കിൽ അത് പാലിക്കപ്പെടുമെന്ന് ഉറപ്പുണ്ടാകണമെന്നും, എന്നാൽ ഇറാന്റെ കാര്യത്തിൽ കരാർ പാലിക്കപ്പെടുമോ എന്നതിൽ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു. അതിനിടെ, അമേരിക്കയും […]
