11 രൂപയ്ക്ക് വൈദ്യുതി കരാർ

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് കേരളത്തിൽ വീണ്ടും രാഷ്ട്രീയ വിവാദം ശക്തമാകുന്നു. VEH ഗ്ലോബലുമായുള്ള വൈദ്യുതി വാങ്ങൽ കരാർ പകൽക്കൊള്ളയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിലാണ് പ്രധാന വിമർശനം. ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് കരാറിലേക്ക് നീങ്ങിയതെന്നാണ് പിണറായി ചൂണ്ടിക്കാട്ടുന്നത്. കരാറിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിയുടെ പത്ത് ശതമാനം പോലും ലഭിച്ചില്ലെന്നും പിണറായി […]

വൈദ്യുതി വിവാദം: ഒത്തുതീർപ്പിലേക്ക്?

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി കരാർ വിവാദത്തിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും. തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. അതേസമയം, ഏറെ വിവാദമായ GNA വൈദ്യുതി കരാർ ഉപേക്ഷിച്ച സാഹചര്യത്തിൽ വിഷയത്തിൽ ഇനി പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ധാരണയായെന്നാണ് റിപ്പോർട്ട്. കരാർ വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ […]

സ്ത്രീകളെ അധിക്ഷേപിച്ചാൽ ഇനി നടപടി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേരള സർക്കാർ. ഇത്തരം പ്രവണതകൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ട്രെയിനുകളിലെയും പൊതുശൗചാലയങ്ങളിലെയും ചുവരുകളിൽ അശ്ലീല പരാമർശങ്ങൾ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ലക്ഷ്യമിടുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീകളാണ് ഇത്തരം ഓൺലൈൻ ആക്രമണങ്ങളുടെ പ്രധാന ഇരകളെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന് അനുയോജ്യമായ വനിതാ നയം കേരളത്തിൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹിക സുരക്ഷയും ആത്മവിശ്വാസവും […]

കേരളത്തിൽ പെൻഷൻ പ്രായം ഉയർത്തുമോ? സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല പെൻഷൻ പ്രായം ഉയർത്തിയാൽ നിലവിലെ ജീവനക്കാർക്ക് കൂടുതൽ കാലം സർവീസിൽ തുടരാനാകും. അതേസമയം, പുതിയ നിയമനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ചർച്ചയും ഉയരുന്നുണ്ട്. യുവാക്കളുടെ തൊഴിൽ അവസരങ്ങളും സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളും തീരുമാനത്തിൽ നിർണായകമാകും. വിഷയത്തിൽ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പെൻഷൻ പ്രായത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

‘എസ്ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചനുണ’; എം.വി ജയരാജൻ

കാസർ​ഗോഡ്: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എസ്ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പച്ചനുണയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. ജനാധിപത്യ കശാപ്പിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. ന്യൂനപക്ഷ, സ്ത്രീ, ദളിത് വോട്ടർമാരെ പട്ടികയിൽ നിന്ന് കൂട്ടത്തോടെ നീക്കം ചെയ്യുകയും എന്യുമറേഷൻ ഫോം കൃത്യമായി വിതരണം ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഒരു ഡസനോളം പരാതികൾ സി പി എം അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് […]

വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായി.കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. നേരത്തെ പൊലീസ് നൽകിയ നോട്ടീസിലും തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം എത്തിയിരുന്നില്ല. അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് ആന്റോ ആവശ്യപ്പെട്ടെങ്കിലും, ഇന്ന് തന്നെ ചോദ്യം ചെയ്യലിന് എത്തണമെന്ന നിലപാടിലായിരുന്നു പൊലീസ്. ഹാജരാകാത്ത പക്ഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ […]