തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മോഡിഫിക്കേഷന് പ്രേമികള്‍ക്ക് തിരിച്ചടി. നിയമവിരുദ്ധ രൂപമാറ്റം നടത്താന്‍ ആകില്ലെന്ന് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. മുന്‍കൂര്‍ അനുമതിയോടെ ഏഴ് മാറ്റങ്ങള്‍ മാത്രമാണ് വരുത്താനാകുക. രൂപമാറ്റത്തിനു മുമ്പ് ആര്‍ടിഒ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. മാറ്റങ്ങള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. നിരോധിത നിറങ്ങള്‍ ഒഴികെ, വാഹനത്തിന്റെ നിറം മാറ്റാം. അതേ കമ്പനിയുടെ സമാന ശേഷിയുള്ള പുതിയ എഞ്ചിന് വാഹനത്തില്‍ വെക്കാമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ എഞ്ചിന് സ്വാപ്പിങ് അനുവദിക്കില്ല.സമാന മോഡലിലുള്ള പുതിയ ഷാസി ഉപയോഗിക്കാം. എന്നാല്‍ […]
Tag: vehicle modification
വാഹന മോഡിഫിക്കേഷൻ: പൊതുജനഅഭിപ്രായം തേടി എംവിഡി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ സർവേയുമായി മോട്ടോർ വാഹനവകുപ്പ്. ആളുകളുടെ നിർദേശങ്ങളും ആശങ്കളും അറിയിക്കണമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കാനുമാണ് സർവേയെന്നുമാണ് മോട്ടോർവാഹനവകുപ്പ് ഇറക്കിയ ഗൂഗിൾ ഫോമിൽ പറയുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, വാഹനത്തിന്റെ രൂപത്തിൽ എത്രത്തോളം മാറ്റം വരുത്താം, മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്, മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക അംഗീകാരം വേണമോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനും അനധികൃത മോഡിഫിക്കേഷനുകൾക്ക് കടിഞ്ഞാണിടുന്നതിനും ഈ സർവേ […]
വാഹന മോഡിഫിക്കേഷൻ: ഇളവുകൾ ദുരുപയോഗം ചെയ്താൽ വാഹനം കണ്ടുകെട്ടുമെന്ന് ഗതാഗത വകുപ്പ്
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന മുന്നറിയിപ്പുകളുമായി ഗതാഗത വകുപ്പ്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്യുകയോ അത് ദുരന്തങ്ങളിലേക്ക് നയിക്കുകയോ ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പത്രസമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങൾക്ക് പുറത്തേക്ക് വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കുന്ന രീതിയിലുള്ള സ്പീക്കറുകൾ (വോക്കൽ) ഘടിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ പാട്ട് വെച്ച് പുറത്ത് നൃത്തം ചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തിൽ […]
