കൊച്ചിയിൽ ഇന്ന് ജലവിതരണം മുടങ്ങും
കൊച്ചി: കൊച്ചിയിൽ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ആണ് ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസപ്പെടുന്നത്. ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുന്നത്. കാലവർഷത്തിന് മുന്നോടിയായി പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളകുകാട്, […]
Read more

