എൻഡിഎയെ പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ

ഡൽഹി : പശ്ചിമ ബംഗാളിൽ 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചു. 28 ലോക്സഭ എംപിമാരാണ് നിലവിൽ തൃണമൂൽ കോൺഗ്രസിനുള്ളത്.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവിന്റെ വീട്ടിൽ 20 തൃണമൂൽ കോൺ​ഗ്രസ് എംപിമാർ എത്തിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും എത്തിയിട്ടുണ്ട്. രാജ്യസഭാ എംപി സ്ഥാനം രാജിവച്ച സുഖേന്ദു റോയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ബംഗാൾ നിയമസഭയിൽ ഇതിനോടകംതന്നെ തൃണമൂൽ കോൺഗ്രസ് പിളർന്നുകഴിഞ്ഞു. 80 എംഎൽഎമാരിൽ 60 ഓളം പേരും വിമതർക്കൊപ്പമാണ്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സേനയും ചേർന്ന് ഭരണം തന്നിൽ നിന്നും തട്ടിയെടുത്തെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഇന്ത്യ സഖ്യയോഗത്തിലാണ് പ്രതികരണം. തൃണമൂള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുകയാണ്. സുഖേന്ദു റായ് രാജ്യസഭാ എംപി സ്ഥാനവും പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു. എംപി സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് നല്‍കി. സുഖേന്ദു റായ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ടിഎംസിയുടെ രാജ്യസഭാ എംപി കോയല്‍ മല്ലിക്കും ഉടന്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *