തെരുവ് പശുക്കൾക്ക് സൊമാറ്റോയിൽ ചപ്പാത്തി ഓർഡർ ചെയ്ത് യുവതി, അതുക്കും മേലെ ഡെലിവറി ഏജന്‍റിന്‍റെ കരുതൽ

സമൂഹ മാധ്യമങ്ങളിൽ ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയൊരു വീഡിയോയെ കുറിച്ചാണ്. അങ്ങേയറ്റം മനുഷ്യത്വവും കരുണയും ചേർന്നതെന്നായിരുന്നു വീഡിയോയ്ക്ക് വന്ന അഭിനന്ദനം. അതേസമയം പരിഹാസത്തിനും കുറവില്ലായിരുന്നു. ദിവസവും ക്ഷേത്രത്തിന് സമീപത്ത് എത്തുന്ന മൂന്ന് തെരുവ് പശുക്കൾക്ക് ഭക്ഷണം നൽകാനായി ഒരു യുവതി കണ്ടെത്തിയ മാർഗത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അവയുടെ വിശപ്പ് അടക്കുന്നതിനായി എന്നും ചപ്പാത്തി എത്തിക്കുന്നതിന് യുവതി ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ വഴി ചപ്പാത്തി ഓർഡർ ചെയ്യുകയും, അത് പശുക്കൾക്ക് നൽകണമെന്ന് ഡെലിവറി ഏജന്‍റിനോട് അഭ്യർഥിക്കുകയും ചെയ്തു. ഡെലിവറി ഏജന്‍റാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *