ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന് എംഎല്‍എ. സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും തന്നെ അറിയിക്കാതെ റെജി ചെറിയാന് തോട്ടപ്പള്ളി പൊഴിയും സ്പില്‍വേയും സന്ദര്‍ശിച്ചെന്നും സുധാകരന് വിമര്‍ശിച്ചു. താന്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്കിയാല് ശിക്ഷിക്കപ്പെടുമെന്നും ഒരു എംഎല്‍എയുടെ മുകളില്‍ മറ്റൊരു എംഎല്‍എ അധികാരം സ്ഥാപിക്കുകയാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
തകര്‍ന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടര്‍ നന്നാക്കാന്‍ പറയാന്‍ എംഎല്‍എയ്ക്ക് ധൈര്യമുണ്ടോയെന്നും സുധാകരന് ചോദിച്ചു.
ഇരുപത് വർഷം താൻ എംഎൽഎ ആയിരുന്ന സ്ഥലമാണ് അത്. അവിടത്തെ ഓരോ പ്രദേശങ്ങളും തനിക്കറിയാം. തോട്ടപ്പള്ളി സ്പില്‍വേ സന്ദർശിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അറിയിക്കാമായിരുന്നില്ലേ എന്നും സുധാകരന് ചോദിച്ചു. ആദ്യമായി എംഎല്‍എയായ ആളാണ് റെജി ചെറിയാന്. വലിയ സ്ഥാപനത്തിന്റെ ഉടമ. ജലസേചന വകുപ്പ് മന്ത്രിയുടെ അടുത്ത ആളാണ് അദ്ദേഹം. എന്നാൽ ഒരു ജനപ്രതിനിധി ഇങ്ങനെ പെരുമാറിയാല്‍ ശരിയാവില്ലെന്നും സുധാകരന് കൂട്ടിച്ചേർത്തു.
