ഇ ഡി അന്വേഷണത്തിന് സ്റ്റേ; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. റെയ്ഡില്‍ ലഭിച്ച തെളിവുകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഹൈക്കോടതിയില്‍ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. 7B കോടതിയില്‍ അഞ്ചാമത്തെ ഐറ്റമായിട്ടായിരിക്കും അപ്പീല്‍ പരിഗണിക്കുക.

നീതിനിഷേധം ഉണ്ടായെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് പുതിയ അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് ആവശ്യം. ഇ ഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *