റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് സൗദി ശൂറാ കൗൺസിൽ. റോഡ് സുരക്ഷ വർധിപ്പിക്കണമെന്നും, അതുവഴി അപകടനിരക്ക് കുറക്കണമെന്നും, സൗദി ശൂറാ കൗൺസിൽ ജനറൽ അതോറിറ്റി ഫോർ റോഡ്സിനോട് ആവശ്യപ്പെട്ടു.
സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും ചെലവുകൾ കാര്യക്ഷമമാക്കുന്നതിനുമായി റോഡുകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുക, വൈദ്യുതി മൊത്തവ്യാപാരം പ്രോത്സാഹിപ്പിക്കുക, പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത് മുൻകൂട്ടി കണ്ടെത്തുന്നതിനായി എഐ ഉപയോഗിക്കുക തുടങ്ങിയവയൊക്കെയാണ് റോഡുമായി ബന്ധപ്പെട്ട മറ്റു നിർദേശങ്ങൾ. കൂടാതെ അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ഗവൺമെന്റ് സ്ഥാപനങ്ങളിൽ ബാക്കപ്പ് പവർ ഉറപ്പാക്കണമെന്നും ശൂറാ കൗൺസിൽ നിർദേശം നൽകി. തെർമൽ പവർ പ്ലാന്റുകൾക്കും പുനരുപയോഗ ഊർജ്ജ പ്ലാന്റുകൾക്കും പ്രത്യേക സൂചിക തയ്യാറാക്കുക, വൈദ്യുതി മൊത്തവ്യാപാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ. ജനവാസ മേഖലകളിലെ സബ് സ്റ്റേഷനുകളുടെ പുറംഭാഗം നഗരഭംഗിക്ക് അനുയോജ്യമായ രീതിയിൽ നവീകരിക്കുക എന്നതും നിർദേശത്തിൽ ഉൾപ്പെടുന്നു.
