പത്തനംതിട്ട: റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.ജി അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ആയി ചുമതലയേറ്റു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ ആയിരുന്ന റിട്ടയേർഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ടതിനെ തുടർന്നാണ് പുതിയ ചെയർമാനെ നിയമിച്ചത്. ഉന്നതാധികാര സമിതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു പുതിയ ചെയർമാൻ നിയോഗിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിറക്കിയത്. 2009ലാണ് കോടതി ഈ കമ്മറ്റിക്ക് രൂപം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഫണ്ട് വിനിയോഗിക്കുന്നതിനും കൃത്യമായി നിർവഹിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാകണമെന്നും സുപ്രീം കോടതിയാണ് നിർദേശം നൽകിയത്.
Related Posts
വി ഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ചതിന് തെളിവുണ്ട്, വിമർശനവുമായി പരാതിക്കാരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ് ലഭിച്ച പുനര്‍ജനി അഴിമതി ആരോപണത്തില്‍ വിമര്‍ശനവുമായി പരാതിക്കാരില്‍ ഒരാളും മുന്‍…
അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ വിമര്‍ശനം
കൊച്ചി: ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക…
താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം; ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്
മലപ്പുറം: കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മണിക്കൂറുകള്‍ നീണ്ട…
