മഞ്ചേശ്വരത്ത് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

കാസർകോട് : മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടു സ്പൂർത്തി നഗറിൽ താമസിക്കുന്ന ഉമേശൻ (40), മഞ്ചേശ്വരം കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശൻ. ചൊവ്വാഴ്ച വൈകുന്നേരം പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്.

കീർത്തേശ്വരത്തെ ദാമോദരൻ– ലീലാവതി ദമ്പതികളുടെ ഏക മകനായ മനീഷ് (18) ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *