സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉച്ച വിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: സുഗുണൻ, മാതാവ്: പ്രസന്ന. ഭാര്യയും കുട്ടികളുമുണ്ട്. സഹോദരിയും ഭർത്താവും മസ്കത്തിൽ ജോലി ചെയ്യുന്നു. വർഷങ്ങളായി പി.ഡി.ഒ യിൽ ട്രക്ക് ഡ്രൈവറായിരുന്നു.
Related Posts
കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ…
സുഹൃത്തിന്റെ ഫ്ലാറ്റിൽ മോഷണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമ്പതാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
കെയ്റോ: കെയ്റോയിൽ സുഹൃത്തിന്റെ ആഡംബര ഫ്ലാറ്റിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു.…
ഗൃഹപ്രവേശന ദിവസം വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റു, ഗൃഹനാഥന് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) മരിച്ചത്.പുതിയ വീടിന്റെ…
