റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൗദി അറേബ്യയുടെ വൻകിട വികസന പദ്ധതികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് വിദേശ മന്ത്രാലയങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും റിപ്പോർട്ടുകൾ വിലയിരുത്തിക്കൊണ്ട് ഇക്കാര്യം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതാവസ്ഥകൾക്കിടയിലും സൗദി അറേബ്യ കൈവരിച്ച സാമ്പത്തിക സുരക്ഷിതത്വവും പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷിയും യോഗത്തിൽ അവതരിപ്പിച്ച സാമ്പത്തിക-ആസൂത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അടിവരയിട്ട് കാണിക്കുന്നു. ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാൻ സൗദിയുടെ ലോജിസ്റ്റിക്‌സ് മേഖല പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായാൽ പോലും ഇതര വിതരണ ശൃംഖലകളും ബദൽ റൂട്ടുകളും ഉപയോഗിച്ച് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി തയാറാക്കിയ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കും.
പ്രതിസന്ധികളിലും കുലുങ്ങാതെ സൗദി: മേഖലയിലെ സംഘർഷങ്ങൾ വൻകിട വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സി.ഇ.ഡി.എ
