പാലക്കാട്: നടനും എംഎൽഎയുമായി രമേഷ് പിഷാരടിയുടെ പുതിയ തീരുമാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പൊതുപരിപാടികളിൽ മെമെന്റോ, പൊന്നാട, ബൊക്കെ ഒന്നും തനിക്ക് വേണ്ടെന്നും നിർബന്ധമെങ്കിൽ പുസ്തകങ്ങൾ തന്നാൽ മതിയെന്നും പിഷാരടി പറയുന്നു. താൻ ആ പുസ്തകങ്ങൾ വായിക്കുകയും അവ വായനശാലയ്ക്ക് നൽകാമെന്നും രമേഷ് പിഷാരടി പറയുന്നു. “പുതിയ തീരുമാനം. മെമെന്റോ, പൊന്നാട, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം.ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളിൽ എങ്കിലും എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേർന്നോ ലഭിക്കും. ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും. എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകർക്ക് ഒഴിവാക്കാം. ഒഴിവാക്കണം. അതൊരു സ്നേഹമാണെന്ന് അറിയാം. അഥവാ നിർബന്ധമെങ്കിൽ അവയ്ക്ക് പകരം ഒരു പുസ്തകം. തന്നാൽ മതി. വായിക്കാം. വായനശാലയ്ക്ക് കൊടുക്കാം”, എന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകൾ. പിഷാരടിയുടെ തീരുമാനത്തെ നിരവധി പേർ സ്വാഗതം ചെയിതു.
പുതിയ തീരുമാനവുമായി രമേഷ് പിഷാരടി
