കൊച്ചി : അൻസിബയ്‍ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. നേതൃനിരയിൽ ഉള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അൻസിബയിൽ കണ്ടത് എന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ആവേശമില്ലാതെ, കൃത്യതയോടെ, വ്യക്തമായിട്ടാണ് അൻസിബ സംസാരിക്കുന്നത്. കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണവർ ഉന്നയിക്കുന്നതെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ആവേശമില്ലാതെ, കൃത്യതയോടെ, വ്യക്തമായിട്ടാണ് അൻസിബ സംസാരിക്കുന്നത്. നേതൃനിരയിൽ ഉള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആത്മവിശ്വാസമാണ് അൻസിബയിൽ കണ്ടത്. തുടങ്ങേണ്ടതെവിടെ എന്നും അവസാനിപ്പിക്കേണ്ടതെങ്ങനെ എന്നുമുള്ള ഉൾബോധ്യത്തോടെ ഉള്ള സംസാരം. വ്യക്തി വൈരാഗ്യമോ പരപുഛമോ ഇല്ലാതെ തന്നെ അതൊക്കെ ധാരാളമുള്ള വ്യക്തികളെ നേരിടുക ചെറിയ കാര്യമല്ല. ജഗതിയുടെ പാട്ടിൽ പറയുന്നുതു പോലെ ‘ഇളകിക്കുണുങ്ങിക്കുഴഞ്ഞുമറിയാതെ’ തന്നെ സംസാരിക്കുന്നു. കൃത്യമായ രാഷ്ട്രീയബോധ്യമുള്ള ആവശ്യങ്ങളാണവർ ഉന്നയിക്കുന്നത്.
താരങ്ങൾ തലയിൽ മുണ്ടിട്ട് നടക്കുന്ന അവസ്ഥ മാറണം: ശാരദക്കുട്ടി
