പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്.
പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു. പത്തനംതിട്ട കടപ്പാറയില്‍ അന്പത്താറുകാരിയുടെയും മരണം എച്ച്1എന്‍1 മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, എറണാകുളത്തും കോട്ടയത്തും പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്കും എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ഇൗ മാസം എച്ച്1എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം, സംസ്ഥാനത്ത് ദിനം പ്രതി പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ഇന്ന് 70 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 കടന്നു. ബുധനാഴ്ച മാത്രം മൂന്നുമരണം സ്ഥിരീകരിച്ചു. എലിപ്പനി, മഞ്ഞപ്പിത്തം, ഇന്‍ഫ്‌ലുവന്‍സ രോഗങ്ങള്‍ ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്. ഈ മാസം മാത്രം 1630 പകര്‍ച്ചവ്യാധിക്കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
